ടെറസിന് മുകളിൽ നിന്ന് കുരങ്ങന്മാർ തള്ളിയിട്ടു : ബിഹാറിൽ പത്താം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം
പരീക്ഷയ്ക്ക് പഠിക്കുമ്പോഴായിരുന്നു സംഭവം
പറ്റ്ന : ടെറസിന് മുകളിൽ നിന്ന് കുരങ്ങന്മാർ തള്ളിയിട്ട് പത്താം ക്ലാസ്സുകാരി മരിച്ചു. പ്രിയ കുമാർ (15) ആണ് മരിച്ചത്. ബിഹാറിൽ സിവാൻ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം.
തണുപ്പായതിനാൽ ടെറസിലെ വെയിൽ കൊണ്ട് പഠിക്കുകയായിരുന്ന കുട്ടിയാണ് കുരങ്ങന്മാരുടെ ആക്രമണത്തിൽ മരണപ്പെട്ടത്. പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു കൂട്ടം കുരങ്ങന്മാർ അക്രമിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ഒച്ചവെച്ച് കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിച്ചു. ഈ അവസരത്തിൽ ഓടിരക്ഷപെടാൻ ശ്രമിച്ച കുട്ടിയെ കുരങ്ങന്മാർ ടെറസിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ച്ചയിൽ തലക്കും ശരീരത്തിലും പരിക്കേൽക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യാൻ വീട്ടുകാർക്ക് താല്പര്യമില്ലെന്നും മരണത്തിൽ കുട്ടിയുടെ വീട്ടുകാർ പരാതി നല്കിയിട്ടില്ലെനും പൊലീസ് മേധാവി സുജിത് കുമാർ ചൗധരി വ്യക്തമാക്കി.
പ്രദേശത്ത് ദിവസങ്ങളായി കുരങ്ങന്മാരുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പങ്കുവെച്ചു.
Adjust Story Font
16

