Quantcast

കുട്ടിയെ കുത്താൻ പ‍ാഞ്ഞടുത്ത് പശു; കൊമ്പിൽ പിടിച്ച് നേരിട്ട് മകനെ രക്ഷിച്ച് മാതാവ്- വീഡിയോ

ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം.

MediaOne Logo

Web Desk

  • Updated:

    2022-10-24 09:47:45.0

Published:

24 Oct 2022 9:44 AM GMT

കുട്ടിയെ കുത്താൻ പ‍ാഞ്ഞടുത്ത് പശു; കൊമ്പിൽ പിടിച്ച് നേരിട്ട് മകനെ രക്ഷിച്ച് മാതാവ്- വീഡിയോ
X

അഹമ്മദാബാദ്: അമ്മയുമൊത്ത് നടന്നുപോകവെ ബാലന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപെടുത്തി മാതാവ്. ​ഗുജറാത്തിലെ മോർബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായൺ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിക്കും മകനും നേരെയാണ് പശുവിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം.

ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കെട്ടിടത്തിനു മുന്നിൽ പശു നിൽക്കുന്നതും കുട്ടിയും യുവതിയും നടന്നുപോവുന്നതും വീഡിയോയിൽ കാണാം. കുട്ടിയും അമ്മയും അടുത്തെത്തിയതിനു പിന്നാലെ പശു കുത്താനായി പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ മാതാവ് വലതുകൈ കൊണ്ട് പശുവിന്റെ കൊമ്പിൽ പിടികൂടുകയും ഇടതുകൈ കൊണ്ട് കുട്ടിയെ എടുത്തുയർത്തുകയും ചെയ്തു.

എന്നാൽ പിന്മാറാൻ കൂട്ടാക്കാതിരുന്ന പശും കുത്താനുള്ള ശ്രമം തുടരുന്നത് വീഡിയോയില്‍ കാണാം. ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഓടിയെത്തുന്ന ഒരാളെയും പിന്നീട് പശു കുത്താന്‍ ഓടിച്ചു. അയാള്‍ ഓടിരക്ഷപെട്ടതോടെ വീണ്ടും യുവതിക്കും കുട്ടിക്കും നേരെ പാഞ്ഞടുത്തു.

ഇതോടെ മറ്റ് ചിലര്‍ കൂടി ഇവിടേക്ക് ഓടിയെത്തുകയും ഇവരെല്ലാവരും കൂടി ഏറെ പണിപ്പെട്ട് ഇരുവരേയും രക്ഷപെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുറച്ചുപേര്‍ ചേര്‍ന്ന് പശുവിനെ തളയ്ക്കാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി റോഡരികിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആളുകളെല്ലാം ചേർന്ന് പശുവിനെ കീഴ്‌പ്പെടുത്തി മാതാവിനേയും മോചിപ്പിച്ചു. പശുവിന്റെ ആക്രമണത്തില്‍ യുവതിക്കും കുട്ടിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.



TAGS :

Next Story