Quantcast

ഡൽഹിയിലെ 5 കോളജുകൾക്ക് ബോംബ് ഭീഷണി

ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 May 2024 9:26 PM IST

ഡൽഹിയിലെ 5 കോളജുകൾക്ക്  ബോംബ് ഭീഷണി
X

ന്യൂഡൽഹി: ഡൽഹിയിലെ കോളജുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ച് ​കോളജുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ലേഡി ശ്രീറാം കോളേജ്, ഹൻസ്‌രാജ് കോളേജ്, രാംജാസ് കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ്, ഐപി കോളേജ് എന്നിവയുൾപ്പെടെ ഡൽഹിയിലെ ഒന്നിലധികം കോളേജുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

വ്യാജ ബോംബ് ഭീഷണിയാണെന്നും പരിഭ്രാന്തരാകരുതെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. എൽഎസ്ആർ കോളേജിൽ നിന്നാണ് ആദ്യം ബോംബ് ഭീഷണിയെക്കുറിച്ച് ഡൽഹി ഫയർ സർവീസി​ലേക്ക് ആദ്യം വിളി വന്നത്. ലോക്കൽ പൊലീസും ബോംബ് ഡിറ്റക്ഷൻ ടീമും ബോംബ് നിർവീര്യമാക്കുന്ന സ്ക്വാഡും ഡോഗ് സ്ക്വാഡിനൊപ്പം എൽഎസ്ആർ കോളേജിലെത്തി. ഇവർ തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസവും കോളജുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

TAGS :

Next Story