മുംബൈയിൽ 17 കുട്ടികളെ ബന്ദികളാക്കി, തീകൊളുത്തുമെന്ന് ഭീഷണി; പ്രതി രോഹിത് ആര്യ മാനസികരോഗിയെന്ന് പൊലീസ്
17 കുട്ടികളെയാണ് ബന്ദികളാക്കിയത്

മുംബൈ: പവൈയിലെ അഭിനയം പഠിപ്പിക്കുന്ന ആർഎ സ്റ്റുഡിയോയിൽ കുട്ടികളെ ബന്ദികളാക്കി യുവാവ്. 17 കുട്ടികളെയാണ് ബന്ദികളാക്കിയത്. രോഹിത് ആര്യ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
BREAKING:
— The Siasat Daily (@TheSiasatDaily) October 30, 2025
Rohit Arya, a man in Mumbai’s Powai, allegedly held several children hostage and released a video in which he said he wanted to speak with specific people. In the clip he threatened to set the premises ablaze and to harm himself and the children if he was prevented… pic.twitter.com/z7oAiDZkhU
തന്നെ തടയാൻ ശ്രമിച്ചാൽ കെട്ടിടത്തിന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും കുട്ടികളെ കൊല്ലുമെന്നും രോഹിത് ആര്യ വീഡിയോ സന്ദേശത്തിൽ ഭീഷണിപ്പെടുത്തി. തനിക്ക് ചില ആളുകളോട് സംസാരിക്കാനുണ്ട് അതിന് അവസരമൊരുക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. വൻ പൊലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെ മോചിപ്പിച്ചു.
രോഹിത് ആര്യ മാനസിക പ്രശ്‌നമുള്ള ആളാണെന്നാണ് പ്രാഥമിക സൂചനയെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

