Quantcast

അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം; കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി

വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറാണ് ഹരജി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-04-17 09:51:32.0

Published:

17 April 2023 8:16 AM GMT

Murder of Atiq Ahmed,  petition , Supreme Court , investigation , CBI, latest malayalam news,
X

ഡൽഹി: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫ്‌ അഹമ്മദിന്റെയും കൊലപാതകത്തിൽ സുപ്രിംകോടതിയിൽ ഹരജി. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറാണ് ഹരജി നൽകിയത്.

കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കും. അലഹബാദ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ സർക്കാർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ റിട്ടയേർഡ് ഐ.പി.എസ് ഓഫീസർ സുബീഷ് കുമാർ സിംഗ്, റിട്ടയേർഡ് ജില്ലാ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. രണ്ട് മാസത്തിനകം അന്വേഷണ സംഘം യു.പി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിക്കും.

പൊലീസിന്റെ സുരക്ഷ വീഴ്ച ഉൾപ്പെടെ സംഘം അന്വേഷിക്കും. പൊലീസിന്റെ സഹായം കൊലയാളികൾക്ക് ലഭിച്ചുവെന്ന ആരോപണം ശക്തമാണ്. ഇതിനെ കുറിച്ചും അന്വേഷണമുണ്ടാകും. കൊലപാതകത്തെ തുടർന്ന് യു.പി മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന്റെ സുരക്ഷ വർധിപ്പിച്ചു. Z+ കാറ്റഗറിയാണ് വർധിപ്പിച്ചത്. വീടിനും സുരക്ഷ ഒരുക്കിയിട്ടുണ്ട്. വെടിയുതിർത്ത ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ 12 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ രണ്ട് പേർക്ക് എതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. പോസ്റ്റ്‍മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ഇന്നലെ രാത്രി പൊലീസ് സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. ജയിലിൽ കഴിയുന്ന അതീഖിന്റെ രണ്ടു മക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. തുടർച്ചയായി യു.പിയിൽ ഉണ്ടാകുന്ന ഇത്തരം കൊലപാതകങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

TAGS :

Next Story