Quantcast

അച്ഛൻ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ പിടികൂടാതെ പൊലീസ്

കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    25 Sept 2021 8:33 AM IST

അച്ഛൻ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയെ പിടികൂടാതെ പൊലീസ്
X

രാജസ്ഥാൻ ജയ്പൂരിൽ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിതാവ് ഒളിവിൽ. മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെ ഭർത്താവ് തന്റെ മകളെ കൊലപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിന് പരാതി നൽകിയത്. മകൾ തുടർച്ചയായി പീഡനത്തിനിരയായെന്നും പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ച ജയ്പൂരിനടുത്തുള്ള കോട്പൂരിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ് മോട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നും പൊലീസ് അറിയിച്ചു.

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പ്രതി ഗർഭനിരോധന ഗുളികകളും സിറപ്പും കഴിക്കാൻ നിർബന്ധിച്ചെന്നും എന്നാൽ മകൾ വിസമ്മതിച്ചപ്പോഴാണ് കൊലപ്പെടുത്തിയെന്നും അമ്മ പറയുന്നു. കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

TAGS :

Next Story