ജീവിത നിലവാരത്തിൽ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ തുറന്നുകാട്ടി കർണാടക ജാതി കണക്കെടുപ്പ് റിപ്പോർട്ട്
വിദ്യാഭ്യാസത്തിലും തൊഴിലിലും മുസ്‌ലിംകൾ വളരെ പിന്നാക്കമാണെന്നാണ് സർവേ പറയുന്നത്.

ബെംഗളൂരു: മുസ്‌ലിംകളുടെ ജീവിത നിലവാരം വളരെ മോശമെന്ന് കർണാടക ജാതി കണക്കെടുപ്പ് റിപ്പോർട്ട്. അതേസമയം മുസ്‌ലിംകൾക്ക് മെച്ചപ്പെട്ട സാമൂഹിക പദവിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. പിന്നാക്കാവസ്ഥയിൽ 200ൽ 89.25 ആണ് സർവേയിൽ മുസ്‌ലിംകൾക്ക് നൽകിയിരിക്കുന്ന സ്‌കോർ. യാദവ സമുദായത്തെക്കാൾ പിന്നിലാണ് മുസ്‌ലിംകളുടെ സ്ഥാനം.
സാമൂഹിക പിന്നാക്കാവസ്ഥയിൽ മുസ്‌ലിംകളുടെ സ്‌കോർ 100ൽ 19.71 ആണ്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിൽ 68ൽ 42.60വും ജീവിത നിലവാരത്തിൽ 32ൽ 26.94ഉം ആണ്. ഭൂമിയുടെ ഉടമസ്ഥാവകാശം, ജോലിയുടെ സ്വഭാവം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് ജീവിതനിലവാരത്തിന്റെ മാനദണ്ഡമായി പരിഗണിച്ചത്.
ജീവിതനിലവാരത്തിൽ ജൈനൻമാരും ക്രിസ്താനികളുമാണ് മുന്നിട്ട് നിൽക്കുന്നത്. ബ്രാഹ്മണർക്ക് പിന്നിൽ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രണ്ടാമത്തെ സമുദായം ക്രിസ്ത്യാനികളാണ്.
മുസ്‌ലിംകളുടെ സാമ്പത്തിക്കവും വിദ്യാഭ്യാസപരവുമായി നിലവാരം പട്ടികജാതിക്കാർക്കും പിന്നിലാണെന്നാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് പറഞ്ഞത്. എസ്‌സി/എസ്ടിക്കാർക്കോ ഒബിസി വിഭാഗത്തിനോ നൽകുന്ന ഒരു പദ്ധതിയും തങ്ങൾ ആവശ്യപ്പെടുന്നില്ല. വിദ്യാഭ്യാസത്തിലും ആരോഗ്യം ഭവന നിർമാണം, തൊഴിൽ തുടങ്ങിയ മേഖലകളിലും സർക്കാരിന്റെ കൈത്താങ്ങ് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മുൻ മന്ത്രി തൻവീർ സേട്ട് പറഞ്ഞു.
2015ലെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സർവേയിൽ 59.51 ലക്ഷം മുസ്‌ലിംകളാണ് വിവരങ്ങൾ നൽകിയത്. ഇവരിൽ 11.7 ശതമാനം ആളുകളാണ് പത്താം ക്ലാസ് പാസായത്. 5.5 ശതമാനം ആളുകളാണ് കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയത്. 1.03 ശതമാനം പേർക്കാണ് സർക്കാർ ജോലിയുള്ളത്. 1.39 ശതമാനം പേർ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.
Adjust Story Font
16

