Quantcast

സോനം രഘുവംശിയുമായി 200ലധികം ഫോൺകോളുകൾ, ആരാണ് സഞ്ജയ് വര്‍മ? ഒടുവിൽ സസ്പെന്‍സ് പുറത്ത്

കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    19 Jun 2025 10:43 AM IST

Honeymoon Murder Case
X

ഇൻഡോര്‍: മേഘാലയ ഹണിമൂൺ കൊലപാതകക്കേസിലെ ഒരു ട്വിസ്റ്റായിരുന്നു സഞ്ജയ് വര്‍മ എന്ന പേര്. പ്രതി സോനം രഘുവംശി വിവാഹത്തിന് മുൻപ് 200ലധികം തവണ വിളിച്ച സഞ്ജയ് പെട്ടെന്നാണ് പൊലീസിന്‍റെ ശ്രദ്ധ തിരിച്ചത്. കേസിൽ പിടിയിലായ അഞ്ച് പ്രതികളെ കൂടാതെ സഞ്ജയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് സംശയിച്ചിരുന്നു. ഇപ്പോഴിതാ ആ സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് പൊലീസ്.

സോനത്തിന്‍റെ കാമുകൻ രാജ് കുശ്വാഹ തന്നെയാണ് സഞ്ജയ് വര്‍മ. ആര്‍ക്കും സംശയം തോന്നാതിരിക്കാൻ രാജിന്‍റെ വര്‍മ സോനം സഞ്ജയ് വര്‍മ എന്ന പേരിലാണ് സേവ് ചെയ്തിരുന്നത്.കഴിഞ്ഞ 39 ദിവസത്തിനുള്ളിൽ സോനവും സഞ്ജയും തമ്മിൽ 239 കോളുകളാണ് വിളിച്ചത്. നിലവിൽ ഈ നമ്പര്‍ സ്വിച്ച് ഓഫാണ്. സഞ്ജയ് എന്ന് പേരുള്ള ആരെയും പരിചയമില്ലെന്നായിരുന്നു സോനത്തിന്‍റെ സഹോദരൻ ഗോവിന്ദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജയെ കൊല്ലാൻ ഒന്നല്ല, രണ്ട് വടിവാളുകളാണ് ഉപയോഗിച്ചതെന്ന് മേഘാലയ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ വെയ് സൗഡോങ് വെള്ളച്ചാട്ടത്തിന് സമീപം പ്രതികളെ കൊണ്ടുപോയി പൊലീസ് സംഭവം പുനരാവിഷ്കരിച്ചിരുന്നു. രാജ കൊല്ലപ്പെടുമ്പോൾ ഭാര്യ സോനം രഘുവംശിയും കാമുകൻ രാജ് കുശ്വാഹയും സുഹൃത്തുക്കളായ ആകാശ് രജ്പുത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് കുർമി എന്നിവരും ഒപ്പമുണ്ടായിരുന്നു. മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്.

TAGS :

Next Story