Quantcast

'നജീബിനെ കണ്ടെത്താനായില്ല'; ജെഎൻയു വിദ്യർഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ

സിബിഐ സമർപ്പിച്ച റിപ്പോർട്ട് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അംഗീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2025-06-30 12:39:01.0

Published:

30 Jun 2025 5:37 PM IST

നജീബിനെ കണ്ടെത്താനായില്ല; ജെഎൻയു വിദ്യർഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ
X

ന്യൂഡൽഹി: ജെഎൻയു വിദ്യർഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിൽ സിബിഐ കേസ് അവസാനിപ്പിച്ചു. സിബിഐ സമർപ്പിച്ച റിപ്പോർട്ട് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അംഗീകരിക്കുകയായിരുന്നു.

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു ക്യാമ്പസിലെ ഹോസ്റ്റലിൽ നിന്ന് നജീബിനെ കാണാതാവുന്നത്. ഇതിന് തലേദിവസം എബിവിപി പ്രവർത്തകർ നജീബിനെ ക്രൂരമായി മർദിച്ചിരുന്നു.

തുടര്‍ച്ചയായി അന്വേഷണം നടത്തിയിട്ടും നജീബിനെ കണ്ടെത്താനായില്ല എന്ന ക്ലോസര്‍ റിപ്പോര്‍ട്ടാണ് സിബിഐ റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 24 ലക്ഷത്തിലധികം രൂപ മുടക്കി നിരവധി പൊലീസുകാരുടെ സേവനത്തോടുകൂടിയാണ് അന്വേഷണം നടത്തിയതെന്നും നജീബിനെ മർദിച്ച ഒൻപത് എബിവിപി പ്രവർത്തകരുടെ ഫോൺ ചണ്ഡീഗഡിലെ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചിട്ടും തെളിവുകൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.

2017ലാണ് ഡൽഹി ഹൈക്കോടതി കേസ് സിബിഐക്ക് വിടുന്നത്. ഒൻപത് വർഷങ്ങൾ കഴിഞ്ഞിട്ടും നജീബ് അഹമ്മദിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. കേസ് അവസാനിപ്പിക്കാൻ സിബിഐ 2018ൽ അപേക്ഷ നൽകിയിരുന്നു. നജീബിന്റെ മാതാവ് നഫീസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നത്.

TAGS :

Next Story