Quantcast

നാസിക് ടിസിഎസ് വിവാദം; അന്വേഷണം ഊർജിതം, അറസ്റ്റിലായത് ഏഴ് ജീവനക്കാര്‍

മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അറസ്റ്റിലായവരുടെ ബന്ധുക്കൾ നിഷേധിച്ചു

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-15 15:04:43.0

Published:

15 April 2026 8:33 PM IST

നാസിക് ടിസിഎസ് വിവാദം; അന്വേഷണം ഊർജിതം, അറസ്റ്റിലായത് ഏഴ് ജീവനക്കാര്‍
X

മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നാസിക് ശാഖയിലെ ലൈംഗിക പീഡന- നിർബന്ധിത മതപരിവർത്തന ആരോപണങ്ങളില്‍ അന്വേഷണം ഊർജിതം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.

ടിസിഎസ് ഉടമകളായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ.ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അറസ്റ്റിലായവരെയെല്ലാം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരാണ് അറസ്റ്റിലായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാർച്ച് 25ന് ഒരു വനിതാ ജീവനക്കാരി ഡിയോലാലി ക്യാമ്പ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതോടെയാണ് ആരോപണങ്ങളുടെ തുടക്കം. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ താൻ തുടർച്ചയായി പീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി. അന്വേഷണം പുരോഗമിച്ചതോടെ, സമാനമായ അനുഭവങ്ങളുമായി മറ്റ് ഏഴ് സ്ത്രീകൾ കൂടി രംഗത്തെത്തി. തുടർന്നാണ് പൊലീസ് ഏഴ് ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നത്. ഇതിൽ ഡാനിഷ് ഷെയ്ഖ് എന്ന ജീവനക്കാരനെതിരെയാണ് ബലാത്സംഗം ഉൾപ്പെടെയുള്ള ഏറ്റവും ഗുരുതരമായ കുറ്റം ചുമത്തിയിരിക്കുന്നത്.

മത അനുഷ്ഠാനങ്ങൾക്കും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാനും നിർബന്ധിക്കുക, ശരീരത്തിൽ‍ മോശമായി സ്പർശിക്കുക, വിവാഹവാഗ്ദാനം നൽകി പീ‍‍‍‍‍ഡിപ്പിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. 9 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 മുതൽ പീഡനങ്ങൾ തുടരുന്നതായാണ് പരാതി. കേന്ദ്ര അന്വേഷണ ഏജൻസികളും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണുകളും ലാപ്ടോപ്പുകളും പരിശോധിക്കും.

അതേസമയം, മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അറസ്റ്റിലായവരുടെ ബന്ധുക്കൾ നിഷേധിച്ചു. ഡാനിഷ് ഷെയ്ഖ് എന്ന ജീവനക്കാരനും സഹപ്രവർത്തകയും തമ്മിലുള്ള പ്രണയം തകർന്നതിനു പിന്നാലെയുണ്ടായ സംഭവങ്ങളെ തുടർന്നാണ് പരസ്പര ബന്ധമില്ലാതിരുന്ന കേസുകൾ പൊലീസ് കോർത്തിണക്കിയതെന്ന് അറസ്റ്റിലായൊരു ജീവനക്കാരന്റെ ഭാര്യ പറഞ്ഞു. ഫെബ്രുവരിയിലാണ് ഡാനിഷും സുഹൃത്തും തമ്മിൽ തെറ്റിയത്. യുവതിയുടെ മാതാപിതാക്കൾ ചില രാഷ്ട്രീയക്കാരെ സമീപിച്ചതോടെയാണു പരാതി നൽകാൻ സമ്മർദമുണ്ടായതെന്നും തന്റെ ഭർത്താവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതെന്നും അവർ ആരോപിച്ചു.

TAGS :

Next Story