നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇഡി അന്വേഷണത്തില്‍ തെലങ്കാന മുഖ്യമന്ത്രിയും കര്‍ണാടക ഉപമുഖ്യമന്ത്രിയും
യങ് ഇന്ത്യാ ലിമിറ്റഡിന് പണം നൽകിയെന്ന് ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് മേൽ പിടിമുറിക്കാൻ ഇഡി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരും ഇഡി അന്വേഷണ പരിധിയിൽ. ഇരുവരും യങ് ഇന്ത്യാ ലിമിറ്റഡിന് പണം നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഡി.കെ ശിവകുമാർ 25 ലക്ഷം നേരിട്ടും രണ്ട് കോടി ട്രസ്റ്റ് വഴിയും നൽകി. രേവന്ത് റെഡ്ഡി വഴി വിവിധ ആളുകളിലൂടെ 80 ലക്ഷം രൂപ യങ് ഇന്ത്യൻ ലിമിറ്റഡിൽ എത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസമാണ് നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇഡി സുപ്രധാനമായ വിവരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കള്ളപ്പണം വെളുപ്പിച്ചതില്‍ വ്യക്തമായ പങ്കുണ്ടെന്നും 142 കോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചു എന്നുമായിരുന്നു ഇഡി ചൂണ്ടിക്കാണിച്ചത്. ഇതിന് പിന്നാലെയാണ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മേല്‍ ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
Adjust Story Font
16

