Quantcast

യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കും

ഷെല്ലിങ് അവസാനിച്ചതിന് ശേഷമായിരിക്കും മൃതദേഹം കൊണ്ടു വരിക

MediaOne Logo

Web Desk

  • Published:

    8 March 2022 6:09 AM GMT

യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ  ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കും
X

യുക്രൈനിൽ റഷ്യൻ ഷെല്ലാക്രമത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കും. ഷെല്ലിങ് അവസാനിച്ചതിന് ശേഷമായിരിക്കും മൃതദേഹം കൊണ്ടു വരികയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കർണാടക സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നവീന്റെ മൃതദേഹം എംബാം ചെയ്ത് യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബൊമ്മൈ പറഞ്ഞു.

ശനിയാഴ്ച രാവിലെ നവീൻ ശേഖരപ്പയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. നവീനിന്റെ ഏതെങ്കിലും കുടുംബാംഗത്തിന് ജോലി നൽകുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

കർണാടകയിലെ ഹവേരി ജില്ല സ്വദേശിയാണ് നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ നവീൻ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

TAGS :

Next Story