Quantcast

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായവരെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കേസിൽ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2026-05-28 02:24:46.0

Published:

28 May 2026 7:26 AM IST

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായവരെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
X

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ ഇന്നലെ അറസ്റ്റിലായ ഡോ. മനോജ് ഷിരുരെയെയും അധ്യാപകനെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ഫിസിക്സ് ചോദ്യപേപ്പറുകൾ വിദ്യാർഥികൾക്ക് ഇരുവരും ചോർത്തി നൽകിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററിലെ അധ്യാപകനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തെ അറസ്റ്റിലായ മൂന്ന് അധ്യാപകരുടെ കൂടുതൽ കണ്ണികളെ കണ്ടെത്തുകയാണ് അന്വേഷണസംഘം. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് ഇന്നും പരിശോധനകൾ നടത്തുമെന്ന് സിബിഐ അറിയിച്ചു. കേസിൽ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story