നേപ്പാൾ ജെൻ സി പ്രക്ഷോഭം; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു
എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്

ന്യൂ ഡൽഹി: ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേപ്പാളിലെ ഇന്ത്യക്കാർ സുരക്ഷിതസ്ഥാനത്ത് തുടരണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം. നേപ്പാൾ ഭരണകൂടം പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം.
Next Story
Adjust Story Font
16

