Quantcast

കാമുകനൊപ്പം ജീവിക്കാൻ നേപ്പാളി യുവതി ഇന്ത്യയിലെത്തി

29 കാരിയായ സംഗീത കുമാരിയാണ് ബീഹാർ സ്വദേശിയായ 32 കാരൻ ഗോവിന്ദ് കുമാറിനെ തേടി ഇന്ത്യയിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-08-23 11:56:28.0

Published:

23 Aug 2023 12:00 PM GMT

കാമുകനൊപ്പം ജീവിക്കാൻ നേപ്പാളി യുവതി ഇന്ത്യയിലെത്തി
X

സീമ ഹൈദറിന്റെയും സച്ചിൻ മീണയുടെയും കഥയെ അനുസമരിക്കുന്ന രീതിയിൽ ഒരു നേപ്പാളി യുവതി തന്റെ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തി. 29 കാരിയായ സംഗീത കുമാരിയാണ് ബീഹാർ സ്വദേശിയായ 32 കാരൻ ഗോവിന്ദ് കുമാറിനെ തേടി ഇന്ത്യയിലെത്തിയത്. പക്ഷെ കാര്യങ്ങളെല്ലാം സീമ ഹൈദറിന്റെ പോലെയായിരുന്നില്ല. വിവാഹത്തിന് ശേഷമാണ് ഗോവിന്ദ് നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്ന് സംഗീത അറിയുന്നത്. ഇത് അവർക്ക് വളരെ വലിയ തിരിച്ചടിയായിരുന്നു

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും രണ്ടു വർഷം മുമ്പാണ് നേപ്പാളിലെ ഒരു അമ്പലത്തിൽ വെച്ച് വിവാഹിതരായത്. റക്‌സൗളിലാണ് ഇരുവരും താമസിച്ചിരുന്നത്. ഫിനാൻഷ്യൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഗോവിന്ദിന് സമാസിതിപുരിലേക്ക് സ്ഥലമാറ്റം കിട്ടിയതിന് പിന്നാലെയാണ് എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കം കുറിക്കുന്നത്. സംഗീതയെ ഉടൻ തന്നെ കൊണ്ടുപോകാൻ എത്തുമെന്ന് പറഞ്ഞ് പിരിഞ്ഞ ഗോവിന്ദ് പിന്നീട് തിരിച്ചു വന്നിട്ടില്ല. അങ്ങനെയാണ് സംഗിത ഗോവിന്ദ് ജോലി ചെയ്തിരുന്ന കമ്പനിയിൽ അന്വേഷിക്കുകയും ഗോവിന്ദിന്റെ നാട്ടിലെത്തുകയും ചെയ്യുന്നത്. അപ്പോഴാണ് ഗോവിന്ദ് പ്രേണ കുമാരി എന്ന മറ്റൊരു ഭാര്യയുമായി ജീവിക്കുന്ന വിവരം സംഗീത അറിയുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ ഇത് സംഗീതയെയും പ്രേരണയെയും വേദനിപ്പിച്ചു. ഇരുവരും ഗോവിന്ദിന്റെ കുടുംബവുമായി തർക്കത്തിലേർപ്പെടുകയും ഗോവിന്ദിന്റെ മാതാപിതാക്കൾ ഇരുവരോടും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുകയും ചെയതു. തുടർന്ന് ദർഭംഗയിലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തി ഗോവിന്ദിനും കുടുംബത്തിനുമെതിരെ ഇരുവരും പരാതി നൽകുകയും ചെയ്തു. എട്ട് വർഷം മുമ്പ് കോടതിയിൽ വെച്ച് ഗോവിന്ദ് തന്നെ വിവാഹം ചെയ്തുവെന്നും രണ്ടു വയസുള്ള ഒരു മകളുണ്ടെന്നും പ്രേരണ പറഞ്ഞു.

TAGS :

Next Story