Quantcast

ന്യൂട്ടണ്‍ മഹാനായ പൈലറ്റെന്ന് ഒഡീഷ പാഠപുസ്തകം; വ്യാപകമായ തെറ്റുകളില്‍ അന്വേഷണം

1600ലേറെ തെറ്റുകള്‍ പാഠപുസ്തകങ്ങളില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    18 Jun 2026 7:02 PM IST

ന്യൂട്ടണ്‍ മഹാനായ പൈലറ്റെന്ന് ഒഡീഷ പാഠപുസ്തകം; വ്യാപകമായ തെറ്റുകളില്‍ അന്വേഷണം
X

ന്യൂഡല്‍ഹി: സര്‍ ഐസക് ന്യൂട്ടനെ മഹാനായ പൈലറ്റെന്ന് വിശേഷിപ്പിച്ച് ഒഡീഷ പാഠപുസ്തകം. കര്‍ണാടക നിയമസഭ മന്ദിരത്തെ ഒഡീഷയുടേതാക്കി പുസ്തകം മാറ്റി. ഹംപി ക്ഷേത്ര കോംപ്ലെക്‌സ് കൊണാര്‍ക് സൂര്യക്ഷേത്രമാക്കിയും പുസ്തകത്തില്‍ രേഖപ്പെടുത്തി.1600ലേറെ തെറ്റുകള്‍ പാഠപുസ്തകങ്ങളില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഒഡീഷയിലെ പാഠപുസ്തകങ്ങളില്‍ വ്യാപകമായ തെറ്റുകളാണ് വന്നത്. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. വ്യാപകമായ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

2026-27 അക്കാദമിക് വര്‍ഷത്തിലേക്കായി തയാറാക്കിയ പുസ്തകങ്ങളിലാണ് വ്യാപകമായി പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. അധ്യാപകര്‍ നടത്തിയ പരിശോധനക്കിടയിലാണ് വ്യാപകമായി പിഴവുകള്‍ കണ്ടെത്തിയത്. സ്‌കൂളില്‍ എത്തിയതിന് പിന്നാലെയാണ് തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തിന് ഉത്തരവാദികള്‍ ആരാണെങ്കിലും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്ഇആര്‍ടിയുടേയും ടീച്ചര്‍ എഡ്യുക്കേഷന്‍േറയും പിന്തുണയോടെയാണ് പുസ്തകങ്ങള്‍ തയാറാക്കിയത്. എട്ടാം ക്ലാസിലെ പുസ്തകത്തിലാണ് വ്യാപകമായി തെറ്റുകള്‍ കണ്ടെത്തിയത്. ചിത്രങ്ങള്‍ മാറിയത് മുതല്‍ തെറ്റായ വിവരങ്ങള്‍ വരെ പുസ്തകങ്ങളില്‍ നല്‍കിയിട്ടുണ്ട്.

TAGS :

Next Story