Quantcast

ഘടകകക്ഷി മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി നീതി ആയോഗ് പുനഃസംഘടിപ്പിച്ച് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർപേഴ്‌സണും സാമ്പത്തിക വിദഗ്ധനായ സുമൻ കെ. ബെറി വൈസ് ചെയർപേഴ്‌സണുമായി തുടരും.

MediaOne Logo

Web Desk

  • Published:

    17 July 2024 2:14 PM IST

NITI Aayog reconstituted
X

ന്യൂഡൽഹി: ഘടകകക്ഷി മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി നീതി ആയോഗ് കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർപേഴ്‌സണും സാമ്പത്തിക വിദഗ്ധനായ സുമൻ കെ. ബെറി വൈസ് ചെയർപേഴ്‌സണുമായി തുടരും.

ശാസ്ത്രജ്ഞനായ വി.കെ സരസ്വത്, കൃഷി സാമ്പത്തിക വിദഗ്ധനായ രമേശ് ചന്ദ്, ശിശുരോഗ വിദഗ്ധനായ വി.കെ പോൾ, സാമ്പത്തിക വിദഗ്ധനായ അരവിന്ദ് വീരമണി തുടങ്ങിയവർ മുഴുവൻ സമയ അംഗങ്ങളായി തുടരും.

രാജ്‌നാഥ് സിങ്, അമിത് ഷാ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ എന്നീ കേന്ദ്ര മന്ത്രിമാർ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, ജെ.പി നഡ്ഡ, എച്ച്.ഡി കുമാരസ്വാമി, ജിതിൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങി ഏലിയാസ് ലാലൻ സിങ് എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്.

TAGS :

Next Story