Quantcast

മഷിപുരണ്ട വിരൽ പരിശോധിച്ച് നിതീഷ്; ആശ്ചര്യപ്പെട്ട് മോദി -വിഡിയോ

മോദി ജൈവീകമാണോയെന്ന് നിതീഷ് കുമാർ പരിശോധിക്കുകയാണെന്ന് ഒരാൾ കമന്റിട്ടു

MediaOne Logo

Web Desk

  • Published:

    19 Jun 2024 8:50 PM IST

nitish kumar check narendra modi finger
X

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൂണ്ടുവിരലിലെ മായാത്ത വോട്ട് മഷി പരിശോധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

രാജ്ഗിറിലെ പുതിയ നളന്ദ യൂനിവ​േഴ്സിറ്റി കാമ്പസ് ഉദ്ഘാടന ചടങ്ങിൽ ഇരുനേതാക്കളും പ​ങ്കെടുത്ത ശേഷമാണ് സംഭവം. നിതീഷ് കൈപിടിക്കുമ്പോൾ മോദി ആശ്ചര്യപ്പെടുന്നതും പിന്നീട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് തന്റെ വിരലിലെ മഷിയും നിതീഷ് മോദിക്ക് കാണിച്ചുകൊടുക്കുന്നുണ്ട്.

വിഡിയോ പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. മോദി ജൈവീകമാണോ എന്ന് നിതീഷ് കുമാർ പരിശോധിക്കുകയാണെന്ന് ഒരാൾ കമന്റിട്ടു. നിതീഷിന് ഈ ദിവസങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് മറ്റൊരാൾ ചോദിച്ചു.

56 ഇഞ്ചുകാരന് 400 സീറ്റ് ലഭിച്ചിരുന്നുവെങ്കിൽ നിതീഷ് കുമാറിന് ഇതുപോലെ വിരൽ പരിശോധിക്കാൻ സാധിക്കില്ലായിരുന്നുവെന്ന് ഒരാൾ പറഞ്ഞു.

TAGS :

Next Story