Quantcast

നിതീഷ് കുമാറും ബിജെപിയും ബിഹാറിനെ ഇന്ത്യയുടെ 'ക്രൈം കാപിറ്റലാക്കി': ഗോപാൽ ഖേംകയുടെ കൊലപാതകം ഉയർത്തി രാഹുൽ ഗാന്ധി

''കുറ്റകൃത്യങ്ങൾ ഇവിടെ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു''

MediaOne Logo

Web Desk

  • Published:

    6 July 2025 11:54 AM IST

നിതീഷ് കുമാറും ബിജെപിയും ബിഹാറിനെ ഇന്ത്യയുടെ ക്രൈം കാപിറ്റലാക്കി: ഗോപാൽ ഖേംകയുടെ കൊലപാതകം ഉയർത്തി രാഹുൽ ഗാന്ധി
X

നിതീഷ് കുമാര്‍- ഗോപാൽ ഖേംക- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ബിജെപിയേയും വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഇരുവരും ചേര്‍ന്ന് ബിഹാറിനെ ഇന്ത്യയുടെ ക്രൈം കാപിറ്റലാക്കി(കുറ്റകൃത്യങ്ങളുടെ തലസ്ഥാനം) മാറ്റിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

'' കൊള്ളയുടെയും വെടിയുണ്ടകളുടെയും കൊലപാതകങ്ങളുടെയുമൊക്കെ നിഴലിലാണ് ബിഹാറികള്‍ ഇന്ന് ജീവിക്കുന്നത്. കുറ്റകൃത്യങ്ങൾ ഇവിടെ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു''- അദ്ദേഹം പറഞ്ഞു.

ബിഹാറിലെ സഹോദരീ- സഹോദരന്മാരേ, ഈ അനീതി ഇനിയും സഹിക്കാൻ കഴിയില്ല. നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരിന് നിങ്ങളുടെ ഭാവിയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കഴിയില്ല. ഇവിടം മാറേണ്ടതുണ്ടെന്ന് തെളിയിക്കുന്നതാണ് ഓരോ കൊലപാതകവും, കൊള്ളയും. ഇനി പുതിയൊരു ബിഹാറിനുള്ള സമയമാണ്''- രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ഇന്നലെയാണ് ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാത്രി 11ന് പറ്റ്നയിലെ വീടിന് പുറത്തുവെച്ച് തലയ്ക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി, ഗോപാല്‍ വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാൽ മരിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഖേംകയുടെ മകനും ആറ് വർഷം മുൻപ് സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു.

അതേസമയം പൊലീസിന്റെ മൂക്കിൻ തുമ്പത്താണ് കൊലപാതകം നടന്നതെന്നും, ബിഹാറില്‍ കാട്ടുഭരണമാണെന്നും, പ്രതിച്ഛായ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആർജെഡി അധ്യക്ഷന് തേജസ്വി യാദവ് വിമർശിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ച് ഇറങ്ങി പോകണമെന്ന് കോൺ​ഗ്രസും ആവശ്യപ്പെട്ടു.

TAGS :

Next Story