Quantcast

ബിഹാറിൽ രണ്ട് പതിറ്റാണ്ടിലധികം നീണ്ട നിതീഷ്കുമാർ യുഗത്തിന് അന്ത്യം; ആരാകും അടുത്ത മുഖ്യമന്ത്രി?

മുഖ്യമന്ത്രിയാകുന്ന ആദ്യ ബിജെപിക്കാരൻ ആരെന്നതിൽ കേന്ദ്രനേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല

MediaOne Logo
ബിഹാറിൽ രണ്ട് പതിറ്റാണ്ടിലധികം നീണ്ട  നിതീഷ്കുമാർ യുഗത്തിന് അന്ത്യം; ആരാകും അടുത്ത മുഖ്യമന്ത്രി?
X

പറ്റ്ന: രണ്ട് പതിറ്റാണ്ടിലധികം നീണ്ട നിതീഷ്കുമാർ യുഗത്തിന് ബിഹാറിൽ ഇന്ന് അന്ത്യം. പുതിയ മുഖ്യമന്ത്രിയെ എൻഡിഎ സാമാജികരുടെ യോഗം തെരഞ്ഞെടുക്കും. ബിഹാറിൻ്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയാകുന്ന ആദ്യ ബിജെപിക്കാരൻ ആരെന്നതിൽ കേന്ദ്രനേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിതീഷ് കുമാർ അധ്യക്ഷത വഹിക്കുന്ന അവസാനത്തെ മന്ത്രിസഭായോഗത്തിന് ശേഷം ജെഡിയുവിന്റെ യോഗവും ബിജെപി യോഗവും നടക്കും. പിന്നാലെ വൈകിട്ട് 4 മണിക്ക് എന്‍ഡിഎ സാമാജികരുടെ യോഗത്തിൽ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കും. കേന്ദ്രകൃഷി ശിവരാജ് സിംഗ് ചൗഹാൻ കേന്ദ്രനിരീക്ഷകനായി ബിജെപി എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കും. 2005ൽ മുഖ്യമന്ത്രിയായ നിതീഷ്കുമാർ രണ്ട് മുന്നണികളിലായി മാറി മാറി 10 തവണയാണ് മുഖ്യമന്ത്രി പദം അലങ്കരിച്ചത്.

ലെജിസ്ലേറ്റീവ് സഭയിലെ അംഗത്വം രാജിവച്ച് രാജ്യസഭാ അംഗമായി ഒരാഴ്ച മുമ്പാണ് നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. അഭ്യന്തരവകുപ്പിൻ്റെ ചുമതലയുള്ള നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട് ചൗധരി, കേന്ദ്ര അഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ ,മുൻ ഉപമുഖ്യമന്ത്രി രേണുദേവി എന്നിവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. സാമ്രാട് ചൗധരിക്കാണ് മുൻതൂക്കമെങ്കിലും പല പാർട്ടികൾ മാറിയെത്തി ഒടുവിൽ ബിജെപിയിൽ എത്തിയ നേതാവ് എന്നത് കുറവായി വിലയിരുത്തുന്നുവരുമുണ്ട്.

അവസാന നിമിഷവും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഉപമുഖ്യമന്ത്രിയായി നിതീഷ്കുമാറിൻ്റെ മകൻ നിഷാന്ത് കുമാറും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.

TAGS :

Next Story