പഹൽഗാം ഭീകരാക്രമണം; പങ്കില്ലെന്ന് ടിആർഎഫിന്റെ പുതിയ സന്ദേശം
ദേശീയ മാധ്യമമായ 'ദി ഹിന്ദു' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

ജമ്മുകശ്മീർ: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് ടിആർഎഫിന്റെ പുതിയ സന്ദേശം. ദേശീയ മാധ്യമമായ 'ദി ഹിന്ദു' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടിആർഎഫിന്റെ അക്കൗണ്ടിൽ ഇന്ത്യൻ സൈബർ വിഭാഗം നുഴഞ്ഞുകയറിയെന്നാണ് വിശദീകരണം. ഉത്തരവാദിത്തം ഏറ്റെടുത്ത പ്രസ്താവന അക്കൗണ്ടിൽ ഇട്ടത് ഇന്ത്യൻ ഏജൻസികളെന്നും ടിആർഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്. 28 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെ തന്നെ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണം നടന്ന നാല് ദിവസം പിന്നിടുമ്പോഴും ഭീകരരെ കണ്ടെത്താൻ ആയിട്ടില്ല.
Next Story
Adjust Story Font
16

