'ഇനി ഒരു സർജിക്കൽ സ്‌ട്രൈക്കിന് മടിയില്ല' പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ'

ഗോവയിൽ നടന്ന ചടങ്ങിലെ പ്രസംഗത്തിൽ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കവേയായിരുന്നു മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2021-10-14 11:17:56.0

Published:

14 Oct 2021 9:33 AM GMT

ഇനി ഒരു സർജിക്കൽ സ്‌ട്രൈക്കിന് മടിയില്ല പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ
X

അതിർത്തി കടന്നുള്ള ആക്രമണത്തെ അംഗീകരിക്കില്ലെന്നും വേണ്ടി വന്നാൽ പാക്കിസ്ഥാനിൽ ഇനി ഒരു സർജിക്കൽ സ്‌ട്രൈക്കിന് മടിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോവ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലക്ക് ശിലസ്ഥാപനം നടത്തിയ ശേഷമുള്ള പ്രസംഗത്തിൽ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കവേയായിരുന്നു മുന്നറിയിപ്പ്. ഇത്തരം ഏറ്റമുട്ടലുകൾ സൈനിക നടപടി ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെയും കീഴിൽ നടന്ന പ്രധാനചുവടുവെപ്പായിരുന്നു സർജിക്കൽ സ്‌ട്രൈക്കെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിർത്തികൾ ആരും തകർക്കരുതെന്ന സന്ദേശം നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story