മതം മാറിയവർക്ക് ഉപജാതി സംവരണം നൽകില്ല: കര്‍ണാടക പിന്നാക്ക കമ്മീഷൻ ചെയർമാൻ
ക്രിസ്ത്യാനികൾക്ക് ഉപജാതി സംവരണം നൽകുന്നതിനെതിരെ ബംഗളൂരുവിൽ മുതിർന്ന ബിജെപി നേതാക്കൾ യോഗം ചേരുകയും ഗവർണർക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം.

ബംഗളൂരു: ക്രിസ്തു മതത്തിൽ ചേർന്നവർക്ക് ഉപജാതി സംവരണം ലഭിക്കില്ലെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ മധുസൂദനൻ ആൻ.നായ്ക്.
ക്രിസ്ത്യാനികൾക്ക് ഉപജാതി സംവരണം നൽകുന്നതിനെതിരെ ബംഗളൂരുവിൽ മുതിർന്ന ബിജെപി നേതാക്കൾ യോഗം ചേരുകയും ഗവർണർക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം. മതം മാറിയ ആളുകളെ ക്രിസ്ത്യാനികളായി മാത്രമേ പരിഗണിക്കൂ എന്ന് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
‘മറ്റ് ഒരു സമുദായത്തിന്റെയും താൽപര്യങ്ങൾക്ക് ഇത് ദോഷം വരുത്തില്ല. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ അവരുടെ യഥാർഥ വേരുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നു. വിവിധ കാരണങ്ങളാൽ അവർ അവരുടെ യഥാർഥ ഐഡന്റിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നു. ജാതി സർവേ എന്നറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേയിൽ അവരെ ഉൾപ്പെടുത്തുന്നത് നിരസിക്കാൻ കഴിയില്ല'- അദ്ദേഹം പറഞ്ഞു.
‘മുമ്പ് പിന്തുടർന്നിരുന്ന രീതി ഞങ്ങൾ തുടരുകയാണ്. ക്രിസ്തുമതത്തിനുള്ളിൽ ഉപജാതികളെ തരംതിരിക്കുന്നതിൽ ഒരു ദോഷവുമില്ല. സർവേ പൂർത്തിയായിക്കഴിഞ്ഞാൽ, അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ നില വിലയിരുത്തപ്പെടും. ഇത് പൂർണ്ണമായും ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കായി മാത്രമാണ് ചെയ്യുന്നത്, മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. മതം മാറിയ ആളുകളെ ക്രിസ്ത്യാനികളായി മാത്രമേ പരിഗണിക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

