Quantcast

നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന്; യാത്ര ജില്ലഭരണകൂടത്തിന്റെയും പൊലീസിന്റെയും അനുമതിയില്ലാതെ

ചൊവ്വാഴ്ച വരെ നൂഹില്‍ ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    28 Aug 2023 1:04 AM GMT

Internet, bulk SMS suspended in Haryana, Nuh amid Brij Mandal Jal Abhishek Yatra today,Brij Mandal Jal Abhishek Yatra today,നൂഹ് സംഘര്‍ഷം,ഹരിയാന നൂഹ്, വിശ്വഹിന്ദു പരിഷത്ത് ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര,latest national news
X

നൂഹ്: സംഘർഷം നടന്ന ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന്. കഴിഞ്ഞ തവണ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന യാത്ര ഇന്ന് പൂർത്തിയാക്കാനാണ് തീരുമാനം.

ജില്ലഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചെങ്കിലും യാത്ര നടത്തുമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ 11 മണിക്ക് നൽഹേശ്വർ ക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിക്കും. വിലക്ക് ലംഘിച്ച് റാലി നടത്തുന്നതിനാൽ ജില്ലയിൽ പൊലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ച വരെ ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തി. കഴിഞ്ഞ 31 ന് നടന്ന റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story