Quantcast

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പ്രതിയെ പിതാവും അമ്മാവനും ചേര്‍ന്ന് തല്ലിക്കൊന്നു

കൊലപാതകത്തിന് ശേഷം ഇരുവരും പൊലീസിൽ കീഴടങ്ങി

MediaOne Logo

Web Desk

  • Updated:

    2023-07-31 06:13:13.0

Published:

31 July 2023 6:01 AM GMT

rape case,Odisha man accused of raping girl lynched to death by victims family,no rape,sto rape,Odisha man,Odisha crime,crime news ,പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ പിതാവും അമ്മാവനും തല്ലിക്കൊന്നു
X

ഒഡീഷ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 35 കാരനെ പിതാവും അമ്മാവനും ചേർന്ന് മർദിച്ചു കൊന്നു. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഇരയുടെ പിതാവും അമ്മാവനും പൊലീസിൽ കീഴടങ്ങി.

ജില്ലാ ആസ്ഥാനമായ ഫുൽബാനിയിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഛത്തീസ്ഗഡ് സ്വദേശിയും കോൺക്രീറ്റ് മിക്‌സ്ചർ മെഷീൻ ഓപ്പറേറ്ററുമാണ് കൊല്ലപ്പെട്ടയാൾ. ശനിയാഴ്ച ഉച്ചക്ക് പെൺകുട്ടി വീടിന് പുറത്തിരിക്കുമ്പോൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവും അമ്മാവും പ്രതിയെ വടികൊണ്ട് മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് റൈകിയ പൊലീസ് ഇൻസ്പെക്ടർ രാമകാന്ത പത്ര പറഞ്ഞു. പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്‌തെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

പീഡനത്തിന് ഇരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story