Quantcast

ബിജെപിയുമായി സഖ്യമുണ്ടാക്കി സംസ്ഥാന പദവി നേടുന്നതിലും നല്ലത് മുഖ്യമന്ത്രി പദം രാജിവെക്കുന്നത്: ഉമർ അബ്ദുല്ല

സംസ്ഥാന പദവി നേടിയെടുക്കാൻ ബിജെപിയുമായി ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 Sept 2025 7:43 PM IST

ബിജെപിയുമായി സഖ്യമുണ്ടാക്കി സംസ്ഥാന പദവി നേടുന്നതിലും നല്ലത് മുഖ്യമന്ത്രി പദം രാജിവെക്കുന്നത്: ഉമർ അബ്ദുല്ല
X

Omar Abdullah | Photo | X

ശ്രീനഗർ: ജമ്മുകശ്മീരിന് സംസ്ഥാന പദവി ലഭിക്കാൻ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് മുഖ്യമന്ത്രി പദവി രാജിവെക്കുന്നതാണെന്നും ഉമർ അബ്ദുല്ല. ''ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പ്രത്യുപകാരമായി ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ അത് സാധ്യമാകുമായിരുന്നു. ഒരു വിട്ടുവീഴ്ചക്ക് നിങ്ങൾ തയ്യാറാണോ? ഞാൻ തയ്യാറല്ല''- തെക്കൻ കശ്മീരിൽ നടത്തിയ റാലിയിൽ പാർട്ടി എംഎൽഎമാരെ അഭിസംബോധന ചെയ്ത് ഉമർ അബ്ദുല്ല പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം തന്റെ മുന്നിൽ രണ്ട് വഴികളുണ്ടായിരുന്നു. 2015ൽ മുഫ്തി മുഹമ്മദ് സഈദ് സാഹിബും 2016ൽ മെഹ്ബൂബ മുഫ്തിയും ചെയ്തതുപോലെ ബിജെപിയെ സർക്കാരിന്റെ ഭാഗമാക്കുക എന്നതായിരുന്നു അത്. അവർക്ക് ബിജെപിയെ മാറ്റിനിർത്താമായിരുന്നു. ജമ്മുവിന് പ്രാതിനിധ്യം നൽകേണ്ടതിനാൽ ബിജെപിയെ സർക്കാരിന്റെ ഭാഗമാക്കി എന്നാണ് ന്യായീകരണം. എന്നാൽ ബിജെപിയെ സർക്കാരിൽ ഉൾപ്പെടുത്താതെ തങ്ങൾ ജമ്മുവിന് പ്രാതിനിധ്യം നൽകി. ബിജെപിയെ മന്ത്രിസഭയുടെ ഭാഗമാക്കി സംസ്ഥാന പദവി നേടിയെടുക്കാൻ താൽപര്യമില്ല. തങ്ങൾ കാത്തിരിക്കാൻ തയ്യാറാണെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

പാർട്ടിയുടെ ചില നിയമസഭാംഗങ്ങൾ ഉദ്യോഗസ്ഥൻമാരെക്കുറിച്ച് പരസ്യമായി ഒരു കാര്യം പറയുകയും അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ മറ്റൊന്ന് പറയുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഉമർ അബ്ദുല്ല ആവശ്യപ്പെട്ടു. ക്യാമറകൾക്ക് മുന്നിൽ പ്രശംസിക്കുകയും അടച്ചിട്ട മുറിയിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി ശരിയല്ല. അകത്ത് പറയുന്നത് പോലെ തന്നെ പുറത്തും പറയണമെന്നും എംഎൽഎമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story