Quantcast

നമീബയില്‍ നിന്നും ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളില്‍ ഒന്ന് ചത്തു

2022 സെപ്തംബർ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾ ശേഷം എത്തിയ ചീറ്റകളിലൊന്നാണ് ഇപ്പോൾ ചത്തത്

MediaOne Logo

Web Desk

  • Updated:

    2023-03-27 14:47:14.0

Published:

27 March 2023 2:42 PM GMT

One of the eight cheetahs brought to India from Namibia has died, breaking news malayalam
X

ന്യൂഡല്‍ഹി: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളിൽ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച സാഷാ എന്ന പെൺ ചീറ്റയാണ് ചത്തത്. കിഡ്‌നിയിലെ അണുബാധയാണ് മരണകാരണെമെന്ന് റിപ്പോർട്ട്. 2022 സെപ്തംബർ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾ ശേഷം എത്തിയ ചീറ്റകളിലൊന്നാണ് ഇപ്പോൾ ചത്തത്. കടുവയുടെ മുഖചിത്രം വരച്ച പ്രത്യേക വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് എട്ട് ചീറ്റപ്പുലിളെ ഇന്ത്യയിലെത്തിച്ചത്. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ 1952ലാണ് രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസ വ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് പതിറ്റാണ്ടുകൾക്കപ്പുറം നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്.





TAGS :

Next Story