Quantcast

3,000 രൂപയ്ക്ക് ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്ടാഗ്‌ പാസ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?

ഓ​ഗസ്റ്റ് 15 മുതൽ വാർഷിക പാസ് പ്രാബല്യത്തിൽ വരും

MediaOne Logo

Web Desk

  • Updated:

    2025-06-20 06:17:53.0

Published:

20 Jun 2025 11:30 AM IST

3,000 രൂപയ്ക്ക് ഒരു വർഷം ടോൾഫ്രീ യാത്ര; പുതിയ ഫാസ്ടാഗ്‌ പാസ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?
X

ന്യൂഡൽഹി: ഹെെവേ യാത്രികർക്കായി 3,000 രൂപയുടെ വാർഷിക ഫാസ്ടാഗ്‌ വാർഷിക പാസ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഹെെവേ ഗതാഗത മന്ത്രാലയം. ഓ​ഗസ്റ്റ് 15 മുതൽ വാർഷിക പാസ് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റോഡ്-ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പ്രഖ്യാപിച്ചു.

രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞുമായ യാത്രകൾക്ക് വാർഷിക പാസ് സഹായിക്കുന്നതായി ഗഡ്കരി പറഞ്ഞു. കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കുക തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് വാർഷിക പാസ് ലക്ഷ്യമിടുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.

എന്താണ് വാർഷിക പാസ്?

3000 രൂപ വിലയുള്ള ഫാസ്ടാഗ്‌ അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നതെന്നാണ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി വ്യക്തമാക്കിയത്. ഓഗസ്റ്റ് 15 മുതൽ നൽകുന്ന ഈ പാസ് - വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രം ലഭ്യമാണ്. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷം മുതൽ അല്ലെങ്കിൽ 200 യാത്രകൾക്ക് വരെ സാധുതയുണ്ടാകും. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം.

വാർഷിക പാസ് എങ്ങനെ ഉപയോ​ഗിക്കാം?

രാജ് മാർഗ് യാത്ര ആപ്പിലും, എൻഎച്ച്എഐ, ഗതാഗതമന്ത്രാലയം എന്നിവരുടെ വെബ്‌സൈറ്റുകളിലും പാസ് ലഭ്യമാക്കും. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്കും ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കും. നിങ്ങളുടെ വാഹന വിശദാംശങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ഫാസ്ടാഗ്‌ സാധുതയുള്ളതാണെന്ന് ഉറപ്പാക്കിയ ശേഷം 3,000 രൂപ ഓൺലൈനായി അടയ്ക്കുക. സ്ഥിരീകരിച്ചുകഴിഞ്ഞാൽ, വാർഷിക പാസ് നിങ്ങളുടെ നിലവിലുള്ള ഫാസ്റ്റ് ടാഗുമായി ലിങ്ക് ചെയ്യപ്പെടും.

നിലവിലുള്ള ഫാസ്ടാഗ്‌ ഉപയോഗിക്കാമോ?

നിലവിൽ ഫാസ്ടാഗ്‌ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങൾ പുതിയ ഫാസ്ടാഗ്‌ എടുക്കേണ്ടതില്ല. നിലവിലുള്ള ഫാസ്ടാഗ്‌ പ്രവർത്തന യോഗ്യമാണെങ്കിൽ, സാധുവായ ഒരു രജിസ്ട്രേഷൻ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ, അത് വാർഷിക പാസിന് പ്രവർത്തന യോ​ഗ്യമാണ്.

ഏതൊക്കെ ടോൾ ബൂത്തുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

നാഷണൽ ഹൈവേ (NH), നാഷണൽ എക്സ്പ്രസ് വേ (NE) ടോൾ ബൂത്തുകളിൽ മാത്രമേ പാസ് സാധുതയുള്ളൂ. സംസ്ഥാന ഹൈവേകൾ, സ്വകാര്യ റോഡുകൾ, സംസ്ഥാന സർക്കാരുകൾ നിയന്ത്രിക്കുന്ന എക്സ്പ്രസ് വേകൾ എന്നിവയിൽ വരുന്ന ടോൾ ബൂത്തുകളിൽ ഇത് പ്രവർത്തിക്കില്ല.

ഫാസ്ടാഗ്‌ വാർഷിക പാസിന്റെ കാലാവധി എത്ര?

ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ, ഏതാണോ ആദ്യം വരുന്നത് അതുവരെ ഇത് സാധുവാണ്. അതിനുശേഷം ഈ ആനുകൂല്യങ്ങൾ തുടരാൻ പുതിയ പാസ് വാങ്ങണം.

ഫാസ്ടാഗ്‌ വാർഷിക പാസ് സേവനങ്ങൾ ആർക്കെല്ലാം ലഭ്യമാകും?

വാണിജ്യേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്വകാര്യ കാറുകൾ, ജീപ്പുകൾ അല്ലെങ്കിൽ വാനുകൾ എന്നിവയ്ക്ക് ഫാസ്ടാഗ്‌ വാർഷിക പാസ് സേവനങ്ങൾ ലഭ്യമാകും. ഒരു വാണിജ്യ വാഹനം പാസ് ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് പ്രവർത്തനരഹിതമാകും.

പാസ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാൻ കഴിയുമോ?

ഏതെങ്കിലും ഒരു വാഹനവുമായി പാസ് ബന്ധിപ്പിച്ചുകഴിഞ്ഞാൽ മറ്റൊരു വാഹനത്തിലേക്ക് അത് മാറ്റാൻ സാധിക്കില്ല.

ഒരു യാത്രയായി കണക്കാക്കുന്നതെങ്ങനെ?

ടോൾ ബൂത്തുകളിലെ ഓരോ ക്രോസിംഗും ഒരു യാത്രയായി കണക്കാക്കുന്നു. അതിനാൽ നിങ്ങൾ പോയി തിരികെ വന്നാൽ (അപ്പ് ആൻഡ് ഡൗൺ യാത്രകൾ) അത് രണ്ട് യാത്രകളാണ്.

ഈ പാസ് നിർബന്ധമാണോ?

ഫാസ്ടാഗ്‌ വാർഷിക പാസ് ഓപ്ഷണലാണ്. നിങ്ങൾക്ക് ഇത് വാങ്ങാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ പതിവ് ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നത് തുടരാം.


TAGS :

Next Story