'ഇനി നാല് ദിവസം മാത്രം ബാക്കി': ബിജെപിയുടെ 2500 രൂപയുടെ വാഗ്ദാനത്തിൽ രേഖ സർക്കാരിനെതിരെ ആം ആദ്മിയുടെ പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് അതിഷി
ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നിട്ട് ആഴ്ചകൾ കഴിഞ്ഞു. മഹിളാ സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2500 രൂപ വിതരണം ചെയ്യുമെന്ന വാഗ്ദാന നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷിയും ആം ആദ്മി എംഎൽഎമാരും പ്രതിഷേധ പ്രകടനം നടത്തി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഒരു പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു മഹിളാ സമൃദ്ധി യോജന. ലോക വനിതാ ദിനമായ മാർച്ച് 8 നകം ബാങ്ക് അക്കൗണ്ടുകളിൽ 2500 രൂപ നിക്ഷേപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി രേഖാഗുപതയുടെ വാഗ്ദാനം. മാർച്ച് 8ന് നാല് ദിവസങ്ങളാണ് ബാക്കിയുള്ളത്. ഇതുവരെയും വിഷയത്തിൽ ബിജെപി സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും സ്ത്രീകളുടെ അക്കൗണ്ട് വിവരങ്ങൾ എടുത്തിട്ടില്ലെന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് പ്രതിപക്ഷ നേതാവ് അതിഷി മാധ്യമങ്ങളോട് പറഞ്ഞത്.
Adjust Story Font
16

