പരസ്യപ്രചാരണം തീരാൻ രണ്ടു നാൾ മാത്രം; കൊടുമ്പിരി കൊണ്ട് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം
ചെന്നൈ നഗരത്തിനായി ഡിഎംകെ പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി. ക്രൈസ്തവ നേതാക്കൾ എം.കെ സ്റ്റാലിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി രണ്ട് നാൾ മാത്രം. ദേശീയ നേതാക്കൾ കൂടി എത്തിയതോടെ പ്രചാരണം കൊടുമ്പിരി കൊള്ളുകയാണ്. കേന്ദ്രമന്ത്രി അമിത് ഷായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് പ്രചാരണത്തിന് എത്തി. ചെന്നൈ നഗരത്തിനായി ഡിഎംകെ പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി. ക്രൈസ്തവ നേതാക്കൾ എം.കെ സ്റ്റാലിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
മറ്റന്നാളാണ് തമിഴ്നാട്ടിൽ പരസ്യപ്രചാരണം അവസാനിക്കുന്നത്. നരേന്ദ്ര മോദി രണ്ട് വട്ടവും രാഹുൽ ഗാന്ധി ഒരു തവണയും ഇതിനകം തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തി. അമിത് ഷായും മല്ലികാർജൻ ഖർഗെയും ഇന്ന് തമിഴ്നാട്ടിൽ പ്രചാരണം നടത്തുന്നുണ്ട്. വികസന നേട്ടങ്ങളും കേന്ദ്ര സർക്കാറിൻ്റെ തമിഴ്നാടിനോടുള്ള ശത്രുത നിലപാടിൽ ഊന്നിയാണ് ഡിഎംകെയുടെ പ്രചാരണം. ഡിഎംകെയുടെ പ്രധാന പ്രകടന പത്രികകക്ക് പിന്നാലെ ചെന്നൈക്ക് മാത്രമായി പ്രത്യേക പ്രകടന പതികയും എം.കെ സ്റ്റാലിൻ പുറത്തിറക്കി.
അതിനിടെ,എം.കെ സ്റ്റാലിനെ വീട്ടിൽ സന്ദർശിച്ച് ക്രൈസ്തവ നേതാക്കൾ ഡിഎംകെ സഖ്യത്തിന് പിന്തുണ അറിയിച്ചു.റോമൻ കത്തോലിക്കാ, സിറോ മലബാർ , സി എസ് ഐ സഭകളിലെ ബിഷുമാരാണ് സംഘത്തിലുണ്ടായിരുന്നത്. നടൻ വിജയ് യുടെ ടിവികെ ക്രൈസ്തവ വോട്ടുകൾ കാര്യമായി ആകർഷിക്കുമെന്ന വിലയിരുത്തലുണ്ട്.അതിനിടെയാണ് ക്രൈസ്തവ നേതൃത്വം ഒരുമിച്ച് സ്റ്റാലിനെ കണ്ടത്. മക്കൾ തീതി മയ്യം അധ്യക്ഷൻ കമൽഹാസൻ ഡി എം കെ ആസ്ഥാനത്തെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
Adjust Story Font
16

