Quantcast

ഗ്യാനേഷിന്റെ രാജിക്കായി പ്രതിപക്ഷം; ഡല്‍ഹിയില്‍ വന്‍ പൊലീസ് സന്നാഹം, ബംഗളൂരുവിലെ സിജെപി പ്രതിഷേധത്തിലേക്ക് ധ്രുവ് റാഠിയും

രാഹുലിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

MediaOne Logo

Web Desk

  • Updated:

    2026-10-08 02:28:07

Published:

8 Oct 2026 6:44 AM IST

ഗ്യാനേഷിന്റെ രാജിക്കായി പ്രതിപക്ഷം; ഡല്‍ഹിയില്‍ വന്‍ പൊലീസ് സന്നാഹം, ബംഗളൂരുവിലെ സിജെപി പ്രതിഷേധത്തിലേക്ക് ധ്രുവ് റാഠിയും
X

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുലിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

മിന്നല്‍ സമരം മുന്നില്‍ കണ്ട് ഡല്‍ഹിയിലെ പ്രധാന റോഡുകള്‍ പൊലീസ് അടച്ചിട്ടിരിക്കുകയാണ്. ബംഗളൂരുവില്‍ ഇന്ന് സിജെപിയുടെ ചെരുപ്പ് സമരം നടക്കും. നടന്‍ പ്രകാശ് രാജും ധ്രുവ് റാഠിയും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ അറിയിച്ചു.

ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന സമരത്തില്‍ സര്‍പ്രൈസ് അതിഥി എത്തുമെന്ന് ബുധനാഴ്ച രാവിലെ പങ്കുവെച്ച വീഡിയോയില്‍ പ്രകാശ് രാജ് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ധ്രുവ് റാഠിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടുള്ള രണ്ടാമത്തെ വീഡിയോ അദ്ദേഹം പുറത്തുവിട്ടത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി മൂന്ന് ബസുകളിലായാണ് എംപിമാര്‍ ഇന്നലെ ജന്തര്‍ മന്തറിലേക്ക് എത്തിയത്.

എന്നാല്‍, വഴിയില്‍ പൊലീസ് തടയുകയായിരുന്നു. ജന്തര്‍ മന്തറിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡുകള്‍ നിരത്തി പൊലീസ് തടഞ്ഞിരുന്നു. വന്‍ പൊലീസ് സന്നാഹത്തെയാണ് മേഖലയില്‍ വിന്യസിച്ചിരുന്നത്. നേതാക്കള്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തകരും എത്തിയതോടെ ഡല്‍ഹി സംഘര്‍ഷഭൂമിയായി. പ്രതിപക്ഷ എംപിമാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു.

ചൊവ്വാഴ്ച എട്ട് മണിക്കൂറോളം നീണ്ട പ്രതിഷേധമാണ് ആകാശവാണി ഭവനില്‍ നടന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 50ഓളം എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹി വീണ്ടും ഇന്നലെ സംഘര്‍ഷഭരിതമായത്.

TAGS :

Next Story