Quantcast

ഡൽഹിയിൽ ഇന്ന് ഓറഞ്ച് അലർട്ട് ; ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രണ്ട് പതിറ്റാണ്ടിനിടയിൽ സെപ്റ്റംബറിൽ ഡൽഹിയിൽ രേഖപ്പെടുത്തിയ എറ്റവും ഉയർന്ന മഴയാണ് ഈ മാസം ഒന്നിന് ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    11 Sept 2021 8:08 AM IST

ഡൽഹിയിൽ ഇന്ന് ഓറഞ്ച് അലർട്ട് ;  ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
X

രാജ്യ തലസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അപകട സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും വൈദ്യുതി തടസവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇന്നലെ അതിശക്തമായ മഴയാണ് ഡൽഹിയിൽ ലഭിച്ചത്.രണ്ട് പതിറ്റാണ്ടിനിടയിൽ സെപ്റ്റംബറിൽ ഡൽഹിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മഴയാണ് ഈ മാസം ഒന്നിന് ഉണ്ടായത്. ഈ വർഷം ജൂൺ ഒന്ന് മുതൽ ഡൽഹിയിൽ 987.7 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണയേക്കാൾ 81 ശതമാനം കൂടുതലാണിത്.

TAGS :

Next Story