Quantcast

ആർഎസ്എസ് തലവന്റെ യുഎസ് സന്ദർശനം; പരിപാടിയുടെ സംഘാടകരുടെ അക്കൗണ്ട് എക്സ് സസ്‌പെൻഡ് ചെയ്തു

അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് ഫോറത്തിന്റെ അക്കൗണ്ട് ആണ് എക്സ് സസ്‌പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    27 Aug 2026 10:34 PM IST

ആർഎസ്എസ് തലവന്റെ യുഎസ് സന്ദർശനം; പരിപാടിയുടെ സംഘാടകരുടെ അക്കൗണ്ട് എക്സ് സസ്‌പെൻഡ് ചെയ്തു
X

വാഷിങ്ടൻ∙ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടകരായ അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് ഫോറത്തിന്റെ അക്കൗണ്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് സസ്‌പെൻഡ് ചെയ്തു. ന്യൂയോർക്ക് സിറ്റിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സംഘടനയുടെ എക്സ് അക്കൗണ്ട് നിലവിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. സസ്‌പെൻഷൻ അബദ്ധത്തിൽ സംഭവിച്ചതാകാം എന്ന് സംഘടന പ്രസ്താവനയിലൂടെ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എക്സിന്റെ നയങ്ങൾക്ക് അനുസൃതമായാണ് ആശയവിനിമയങ്ങൾ നടത്തിയിട്ടുള്ളതെന്ന് സംഘടന അറിയിച്ചു.

ആർഎസ്എസിനെയോ ഈ പരിപാടിയെയോ താൻ പിന്തുണയ്ക്കുന്നില്ലെന്നു ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വ്യക്തമാക്കിയതിന് തൊട്ടുപിറ്റേന്നാണ് സംഭവം. ആഗസ്റ്റ് 29ന് മാഡിസൺ സ്ക്വയർ ഗാർഡനിലാണ് റാലി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ മോഹൻ ഭാഗവത് പ്രധാന പ്രഭാഷകനാകും. യുഎസ്, കാനഡ, യുകെ എന്നീ മൂന്ന് രാജ്യങ്ങൾ ഉൾപ്പെടുന്ന സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം നിലവിൽ അമേരിക്കയിലുണ്ട്.

TAGS :

Next Story