Quantcast

പഠിക്കാൻ വിദ്യാർഥികളെത്തുന്നില്ല; ഉത്തരാഖണ്ഡിൽ 1671 സ്കൂളുകൾ അടച്ചുപൂട്ടി

അടച്ചുപൂട്ടിയ സർക്കാർ സ്‌കൂളുകൾ ഹോംസ്റ്റേകളാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-25 12:52:57.0

Published:

25 March 2024 12:41 PM GMT

Uttarakhand,bjp,school,
X

പ്രതീകാത്മക ചിത്രം

ഡെറാഡൂൺ: പഠിക്കാൻ വിദ്യാർഥികൾ സ്കൂളിലെത്താത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ 1671 സ്കൂളുകൾ അടച്ചുപൂട്ടി. വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽ നിന്നുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്.

3,573 സ്കൂളുകളിൽ പത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നത്. 102 സ്കൂളുകളിൽ ഒരു വിദ്യാർഥി മാത്രമാണ് പഠിക്കുന്നത്.പൗരി ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ അടച്ചുപൂട്ടിയത്. 315 സ്കൂളുകളാണ് പ്രവർത്തനം നിർത്തിയത്. ഉദ്ദംസിങ് നഗർ ജില്ലയിലാണ് ഏറ്റവും കുറവ് സ്കൂളുകൾ അടച്ച് പൂട്ടിയത്. 21 സ്കൂളുകൾക്കാണ് ഇവിടെ താഴിട്ടത്.

വിവിധ ജില്ലകളിൽ അടച്ചുപൂട്ടിയ സ്‌കൂളുകളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിജിഇ) അടുത്തിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഫിൻലൻഡ് മാതൃക സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് സർക്കാർ അവകാശപ്പെട്ടു.

ഇതിന്റെ പേരിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്‌സർലന്റും സന്ദർ​ശിച്ചിരുന്നു. അടച്ചുപൂട്ടിയ സർക്കാർ സ്‌കൂളുകൾ കെട്ടിടങ്ങൾ അങ്കണവാടി കേന്ദ്രങ്ങളായും ഹോംസ്റ്റേകളായും ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ബൻഷിധർ തിവാരി പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story