'50 തൊഴിൽ ദിനങ്ങൾ എങ്ങനെയാണ് ഒറ്റയടിക്ക് 150 ആവുന്നത്?'; രാഷ്ട്രപതിയുടെ പ്രസംഗത്തിലെ വാഗ്ദാനങ്ങൾ പൊള്ളയെന്ന് പി.ചിദംബരം
ഫണ്ടിന്റെ അപര്യാപ്തത കാരണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശരാശരി 50 തൊഴിൽ ദിനങ്ങൾ മാത്രമാണ് കിട്ടിയതെന്ന് ചിദംബരം പറഞ്ഞു

- Published:
29 Jan 2026 2:39 PM IST

P.Chidambaram | Photo | Hindusthan Times
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കൊണ്ടുവന്ന വികസിത് ഭാരത്- ജി റാംജി നിയമത്തിലെ തൊഴിൽ ദിനം സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ പൊള്ളയെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. ഏതാനും വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ 50 തൊഴിൽ ദിനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അത് തൊഴിൽ ആവശ്യമില്ലാത്തതുകൊണ്ടല്ല, ഫണ്ടിന്റെ അപര്യാപ്തത മൂലമാണെന്നും ചിദംബരം എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ശരാശരി 50 തൊഴിൽ ദിനങ്ങൾ എന്നത് എങ്ങനെയാണ് ഒറ്റയടിക്ക് 125 ദിവസമാകുന്നതെന്ന് ചിദംബരം ചോദിച്ചു. 2024-25 കാലയളവിൽ അനുവദിച്ചതിന്റെ രണ്ടിരട്ടി പണം 2025-26ൽ സർക്കാർ അധികമായി നൽകുമോ? ഇപ്പോഴത്തെ വാഗ്ദാനം ഒരു ഉറപ്പല്ല, ഒരു മിഥ്യയാണ്...എന്തിനാണ് നിങ്ങൾ വാഗ്ദാനം 125 ദിവസത്തിൽ നിർത്തിയത്, 365 ദിവസവും തൊഴിൽ വാഗ്ദാനം ചെയ്തുകൂടായിരുന്നോ എന്നും ചിദംബരം ചോദിച്ചു.
President Droupadi Murmu mentioned in her address that "the Viksit Bharat-G RAM G law has been enacted. With this reform, there will be a guarantee of 125 days of employment in villages"
— P. Chidambaram (@PChidambaram_IN) January 29, 2026
Wrong, Madam President!
The average number of days of employment provided to a household…
വിബി-ജി റാംജി പദ്ധതിയെക്കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഗാന്ധിജിയുടെ ചിത്രങ്ങളുമായി എഴുന്നേറ്റ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ അംഗങ്ങൾ പദ്ധതിയുടെ പഴയ പേരും മാനദണ്ഡങ്ങളും മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16
