Quantcast

പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം

പരിസ്ഥിതി-വനവത്കരണം എന്നിവയ്ക്കുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം

MediaOne Logo

Web Desk

  • Updated:

    2026-01-25 10:26:56.0

Published:

25 Jan 2026 3:42 PM IST

പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം
X

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകയും ആലപ്പുഴ സ്വദേശിയുമായ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്‌കാരം. പരിസ്ഥിതി-വനവത്കരണം എന്നിവയ്ക്കുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം. നീലഗിരി സ്വദേശി ആർ.കൃഷ്ണനും മരണാന്തര ബഹുമതിയായി പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ഇവരടക്കം 'അൺസങ് ഹീറോസ്' വിഭാഗത്തിൽ 45 പേർക്കാണ് പത്മശ്രീ ലഭിച്ചത്.

ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് സ്വന്തം വീടിനോട് ചേർന്നുള്ള അഞ്ച് ഏക്കറോളം സ്ഥലത്ത് വനമുണ്ടാക്കിയതാണ് ദേവകിയമ്മയെ പുരസ്‌കാരത്തിനർഹയാക്കിയത്. മൂവായിരത്തിലധികം ഔഷധ സസ്യങ്ങളും വൻമരങ്ങളുമാണ് ദേവകിയമ്മ വളർത്തിയെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള മികച്ച പ്രവർത്തനത്തിന് 2018 കേന്ദ്ര സർക്കാരിന്റെ നാരീ ശക്തി പുരസ്‌കാരത്തിനും ദേവകി അമ്മ അർഹയായിരുന്നു.

TAGS :

Next Story