ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
പാകിസ്താൻ എയർപോർട്ട് അതോറിറ്റിയാണ് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം പുറപ്പെടുവിച്ചത്

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ. ജനുവരി 24 പുലർച്ചെ വരെയാണ് വിലക്ക് നീട്ടിയത്. പാകിസ്താൻ എയർപോർട്ട് അതോറിറ്റിയാണ് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചത്. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമായിരിക്കും.
ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇന്ത്യൻ എയർലൈനുകളുടെ മറ്റു രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.
ഇന്ത്യയും സമാനമായ രീതിയിൽ പാക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയേക്കും എന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ- പാക് ബന്ധം വിഷളായത്. ഏപ്രിൽ 24ന് പാകിസ്താൻ ആണ് ആദ്യം വ്യോമാതിർത്തി അടച്ചത്. ഒരു മാസത്തേക്കായിരുന്നു വിലക്ക്. ഏപ്രിൽ 30ന് ഇന്ത്യയും തിരിച്ചു വിലക്കേർപ്പെടുത്തി. അതിന് ശേഷം ഇരുരാജ്യങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ വ്യോമാതിർത്തി അടച്ചുപൂട്ടൽ നീട്ടുകയായിരുന്നു.
Adjust Story Font
16

