ഡൽഹിയിൽ അറസ്റ്റിലായ പാക് ഭീകരൻ പത്തു വർഷമായി രാജ്യത്തുണ്ടെന്ന്

പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-12 09:47:52.0

Published:

12 Oct 2021 9:47 AM GMT

ഡൽഹിയിൽ അറസ്റ്റിലായ പാക് ഭീകരൻ പത്തു വർഷമായി രാജ്യത്തുണ്ടെന്ന്
X

ഡൽഹിയിൽ അറസ്റ്റിലായ പാക് ഭീകരൻ രാജ്യത്ത് പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് വഴിയാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു.

ഇയാൾക്ക് ഐഎസ്‌ഐ പരിശീലനം കിട്ടിയതായും ചോദ്യം ചെയ്യൽ തുടരുന്നതായും അവർ അറിയിച്ചു. വ്യാജരേഖയിൽ ബീഹാറിലെ വിലാസമാണ് കണ്ടെത്തിയതെന്നും ഐ എസ് ഐ യുടെ പ്രവർത്തനത്തിന് ഇയാൾ ആയുധങ്ങൾ എത്തിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്നും അറിയിച്ചു.

TAGS :

Next Story