പരാഗ് ജെയിൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി; നിയമനം 2 വർഷത്തേക്ക്
പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ

ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി പരാഗ് ജെയിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനകാലാവധി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. ഇന്ത്യയുടെ നിലവിലെ രഹസ്യാന്വേഷണ മേധാവി തിങ്കളാഴ്ച സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ മേധാവിയായി പരാഗ് ജെയിൻ ചുമതലയേൽക്കുക. മുമ്പ് ജമ്മു കശ്മീരിന്റെ ഉൾപ്പടെയുള്ള രഹഷ്യന്വേഷണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പരാഗ് നിലവിൽ ഏവിയേഷൻ അക്കാഡമിയുടെ മേധാവിയായി പ്രവർത്തിച്ചുവരികയാണ്.
Next Story
Adjust Story Font
16

