Quantcast

'മോദി ദൈവമാണ്...മോദി ദൈവത്തിന്റെ അവതാരമാണ്'; പരിഹസിച്ച് പരഞ്‌ജോയ് ഗുഹ താക്കുർത്ത

ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് താക്കുർത്തയെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് വൈകീട്ട് ആറുവരെയാണ് ചോദ്യം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    4 Oct 2023 2:52 PM GMT

paranjoy guha thakurta mocks Modi
X

ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ മോദിയെ പരിഹസിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്‌ജോയ് ഗുഹ താക്കുർത്ത. 'മോദി ദൈവമാണ്...മോദി ദൈവത്തിന്റെ അവതാരമാണ്...' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് പരഞ്‌ജോയ് താക്കുർത്തയെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌പെഷ്യൽ സെൽ ആസ്ഥാനത്തെ ചോദ്യം ചെയ്യൽ അവസാനിച്ചത് വൈകീട്ട് ആറിനാണ്. അമേരിക്കയിലുള്ള ഭാര്യാ സഹോദരനെ വിളിച്ചോ, സിഗ്നൽ മെസേജിങ് ആപ്പ് ഉപയോഗിക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം കലാപ, സമര റിപ്പോർട്ടിങ് നടത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക തിരിമറികൾ സംബന്ധിച്ച റിപ്പോർട്ടിങ്ങിലൂടെ ഏറെ ശ്രദ്ധ നേടിയ മാധ്യമപ്രവർത്തകനാണ് പരഞ്‌ജോയ് താക്കുർത്ത.

ചൊവ്വാഴ്ചയാണ് ഡൽഹി പൊലീസ് മുതിർന്ന മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുത്ത പൊലീസ് 'ന്യൂസ് ക്ലിക്' ഓഫീസ് പൂട്ടി സീൽ വെച്ചു. എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത, എച്ച്.ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവർക്ക് പുറമെ മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമായ ഭാഷ സിങ്, ഊർമിളേഷ്, സുഹൈൽ ഹാഷ്മി, സഞ്ജയ് രജൗര, ഗീത ഹരിഹരൻ, അനുരാധ രാമൻ, സത്യം തിവാരി, അദിതി നിഗം, സുമേധ പാൽ, സുബോധ് വർമ, വീഡിയോ ജേണലിസ്റ്റ് അഭിസർ ശർമ, ശാസ്ത്രകാര്യ ലേഖകൻ ഡി. രഘുനന്ദൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.

TAGS :

Next Story