സാൻഫ്രാൻസിസ്‌കോ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ കൂറകൾ; അന്വേഷണം
പരാതിപ്പെട്ട യാത്രക്കാർക്ക് വേറെ സീറ്റുകൾ നൽകി

വാഷിങ്ടണ്‍: സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തില്‍ കൂറകള്‍. അസ്വസ്ഥരായ യാത്രക്കാര്‍ പരാതിപ്പെട്ടതോടെ ഇവര്‍ക്ക് വേറെ സീറ്റുകള്‍ അനുവദിച്ചു.
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനമായ AI180നില്‍ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ച് എയര്‍ഇന്ത്യ പറയുന്നത് ഇങ്ങനെ: 'വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ കൂറകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടു. ജീവനക്കാര്‍ പ്രശ്നം പരിശോധിക്കുകയും അവരുടെ സീറ്റുകള്‍ മാറ്റിനല്‍കുകയും ചെയ്തു.
അതേസമയം കൊല്‍ക്കത്തയിലെ സ്റ്റോപ്പ് ഓവറിനിടെ വിമാനം വൃത്തിയാക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം മുംബൈയിലേക്കുള്ള യാത്ര തുടര്‍ന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
''പ്രാണികളെയും മറ്റും തുരത്താനുള്ള ഞങ്ങളുടെ പതിവ് ശ്രമങ്ങൾക്കിടയിലും, ചിലപ്പോള്‍ പ്രാണികൾ വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ഞങ്ങള്‍ വിശദമായി തന്നെ പരിശോധിക്കുമെന്നും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും''- എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
Adjust Story Font
16

