Quantcast

'ബി.ജെ.പിയുടേത് കപട സ്‌നേഹം'; പാംപ്ലാനിക്കും ജോർജ് ആലഞ്ചേരിക്കുമെതിരെ സി.പി.എം മുഖപത്രം

കേരളത്തിലെ ക്രിസ്ത്യൻ വിഭാഗം മതേതരത്വം ആഗ്രഹിക്കുന്നവരാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ക്രിസ്ത്യൻ വിരുദ്ധ സ്വഭാവത്തെ കുറിച്ച് അവർ ബോധവാൻമാരാണെന്നും പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം പറയുന്നു.

MediaOne Logo

Web Desk

  • Published:

    13 April 2023 12:13 PM GMT

cpm mouthpiece against rss bjp on christian discussion
X

ന്യൂഡൽഹി: ബി.ജെ.പിയെ പിന്തുണക്കുന്ന തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി , കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവർക്കെതിരെ വിമർശനവുമായി സി.പി.എം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി. ക്രിസ്ത്യൻ വിഭാഗത്തെ കൂടിക്കൂട്ടി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ചർച്ച് സന്ദർശിച്ചത്. ബി.ജെ.പിയുടേത് കപട സ്‌നേഹമാണെന്നും പീപ്പിൾ ഡെമോക്രസി മുഖപ്രസംഗത്തിൽ പറയുന്നു.

Also Read:വിവാദ പ്രസ്താവനക്ക് മുമ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കർദിനാളിനെ അടക്കം ഭീഷണിപ്പെടുത്തി കൂടെനിർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുസ്‌ലിം, ക്രിസ്ത്യൻ ഭിന്നിപ്പ് ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ഇതിന് വിദേശ ഫണ്ട് സ്വീകരിക്കുന്നതടക്കം ഉയർത്തി സമ്മർദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പീപ്പിൾസ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

Also Read:'തെറ്റായ സന്ദേശം നൽകരുത്': കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഫാദർ പോൾ തേലക്കാട്ട്

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം 2014 മുതൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു. ഛത്തീസ്ഗഡിൽ നിരവധി ക്രിസ്ത്യൻ വിഭാഗക്കാർക്ക് ഗ്രാമങ്ങൾ വിട്ട് ഓടിപ്പോവേണ്ടി വന്നു. ചില സഭാ നേതാക്കളുടെ പ്രസ്താവനകൾ സഭയുടെയും ക്രിസ്ത്യൻ സമൂഹത്തിന്റെയും മൊത്തം അഭിപ്രായമല്ല. കേരളത്തിലെ ക്രിസ്ത്യൻ വിഭാഗം മതേതരത്വം ആഗ്രഹിക്കുന്നവരാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ക്രിസ്ത്യൻ വിരുദ്ധ സ്വഭാവത്തെ കുറിച്ച് അവർ ബോധവാൻമാരാണെന്നും മുഖപ്രസംഗം പറയുന്നു.

TAGS :

Next Story