ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; എസ്ഐയുടെ ഭാര്യയുടെ പരാതിയിൽ ഐജിക്ക് സസ്പെൻഷൻ
കഴിഞ്ഞ വർഷം ഒക്ടോബർ 15-ന് ഐ.ജി ഡാംഗിക്കെതിരെ യുവതി പരാതി നൽകിയത്

- Published:
27 March 2026 10:58 AM IST

റായ്പൂർ:എസ് ഐയുടെ ഭാര്യയുടെ പരാതിയിൽ ഐജിക്ക് സസ്‌പെൻഷൻ.ഛത്തീസ്ഗഢ് ഐജിയുമായ രത്തൻ ലാൽ ഡാംങ്കിയെയാണ് വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തത്.ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 15-നാണ് ഐ.ജി ഡാംഗിക്കെതിരെ യുവതി പരാതി നൽകിയത്. 1968 ലെ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചു എന്ന് കാണിച്ചാണ് ഐജിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു, ഔദ്യോഗിക പദവി ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ കാണിച്ചാണ് ഐജിയുമായ രത്തൻ ലാൽ ഡാംങ്കിക്കെതിരെ യുവതി പരാതി നൽകിയത്. ഐ.ജി തന്നോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തു എന്നും പരാതിയിലുണ്ട്.പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഐ.ജി ആനന്ദ് ഛബ്ര, ഡി.ഐ.ജി മിൽന കുറെ എന്നിവരടങ്ങുന്ന സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. സമിതിയുടെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
സസ്‌പെൻഷൻ കാലയളവിൽ രത്തൻ ലാൽ ഡാംഗി റായ്പൂരിലെ പൊലീസ് ആസ്ഥാനത്ത് തുടരണമെന്നാണ് നിർദ്ദേശം.ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും ് മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചത് പൊലീസിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ഡാംഗി നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ആരോപിച്ച് അദ്ദേഹം നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Adjust Story Font
16
