Quantcast

പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള സൗഹൃദ സംഭാഷണം സമൂഹമാധ്യമങ്ങളിൽ ഹിറ്റ്, വീഡിയോ

സംഭാഷണം ഒരു മിനിറ്റോളം നീണ്ടു

MediaOne Logo

Web Desk

  • Published:

    11 April 2026 6:39 PM IST

പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള സൗഹൃദ സംഭാഷണം സമൂഹമാധ്യമങ്ങളിൽ ഹിറ്റ്, വീഡിയോ
X

ന്യൂഡൽഹി: പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള സൗഹൃദ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റ്. ഇന്ന് പാർലമെന്റിൽ നടന്ന മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷിക വേളയിലാണ് നിരന്തരം പോരടിക്കുന്ന നേതാക്കളുടെ അപൂർവ വിഡിയോ ലഭിച്ചത്.

രാഹുലിനെ കൈകൂപ്പി അഭിവാദ്യം ചെയ്ത് മോദി, പിന്നീട് സരസ സംഭാഷണത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഇരുവരും വളരെ അടുത്തുനിന്ന് ശ്രദ്ധയോടെ സംസാരിക്കുന്നതും ചുറ്റുമുള്ളവർ കൗതുകത്തോടെ നോക്കിനിന്നതും വീഡിയോയിൽ. സംഭാഷണം ഒരു മിനിറ്റോളം നീണ്ടു. സംഭാഷണത്തിന് മോദി തന്നെയാണ് തുടക്കം കുറിച്ചത്.

ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നിരവധിപേർ രം​ഗത്തെത്തി. ദൃശ്യങ്ങൾ സന്തോഷം നൽകുന്നതായാണ് പലരുടേയും കമൻ്റ്.


TAGS :

Next Story