വിദേശയാത്രക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നുവോ?; വിശദീകരണവുമായി മോദി
ഉയര്‍ന്ന ക്രൂഡോയില്‍ വിലയുടേയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യത്തിന്‍േറയും പശ്ചാത്തലത്തില്‍ വിദേശയാത്രക്ക് പ്രത്യേക ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നായിരുന്നു സിഎന്‍ബിസി-ടിവി18ലെ വാര്‍ത്ത

ന്യൂഡല്‍ഹി: വിദേശയാത്രക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ പോകുന്നുവെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് മോദിയുടെ പ്രതികരണം. വിദേശയാത്രക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മോദി പ്രതികരിച്ചു.
ഉയര്‍ന്ന ക്രൂഡോയില്‍ വിലയുടേയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യത്തിന്‍േറയും പശ്ചാത്തലത്തില്‍ വിദേശയാത്രക്ക് പ്രത്യേക ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നായിരുന്നു സിഎന്‍ബിസി-ടിവി18ലെ വാര്‍ത്ത.
പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ക്ഷമാപണവുമായി ചാനല്‍ രംഗത്തെത്തി. തങ്ങളുടെ വാര്‍ത്ത ശരിയല്ലെന്നും ക്ഷമാപണത്തോടെ പിന്‍വലിക്കുകയാണെന്നും ചാനല്‍ വ്യക്തമാക്കി.
ഈസ് ഓഫ് ഡുയിങ് ബിസിനസിനും ജനങ്ങളുടെ ജീവിതം കൂടുതല്‍ ലളിതമാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. വിദേശയാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇക്കാര്യത്തില്‍ ആശങ്കയുമായി ജനങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
നിലവില്‍ അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച യുഎഇയിലെത്തിയ മോദി പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ആംസ്റ്റര്‍ഡാമിലേക്കാണ് നരേന്ദ്ര മോദി പോയത്. രണ്ട് ദിവസത്തേക്കാണ് അദ്ദേഹം നെതര്‍ലാന്‍ഡ്‌സിലേക്ക് എത്തിയത്. 2017ന് ശേഷമുള്ള മോദിയുടെ നെതര്‍ലാന്‍ഡ്‌സ് യാത്രയാണിത്.
Adjust Story Font
16

