Quantcast

ഇന്ത്യയുടെ 157 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; കൈമാറിയത് നൂറ്റാണ്ടുകൾ പഴക്കമുള്ളവ

മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ അമേരിക്ക കൈമാറിയത്

MediaOne Logo

Web Desk

  • Published:

    26 Sept 2021 1:03 PM IST

ഇന്ത്യയുടെ 157 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക; കൈമാറിയത് നൂറ്റാണ്ടുകൾ പഴക്കമുള്ളവ
X

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 157 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ അമേരിക്ക കൈമാറിയത്. മോഷണം, അനധികൃത കച്ചവടം, സാംസ്കാരിക വസ്തുക്കളുടെ കടത്ത് എന്നിവയ്ക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് പുരവസ്തുക്കൾ ഇന്ത്യക്ക് കൈമാറിയത്. അമേരിക്കയുടെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.


കൈമാറിയ 157 പുരാവസ്തുക്കളിൽ കൂടുതലും പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ വസ്തുക്കളാണുള്ളത്. കൂടാതെ 45 വസ്തുക്കൾ പൊതുയുഗത്തിനു മുമ്പുള്ളതാണ്.വിവിധ ലോഹ സങ്കരങ്ങൾ,കല്ലുകൾ,കളിമണ്ണ് എന്നിവ കൊണ്ടുള്ള പ്രതിമകളും കൈമാറ്റം ചെയ്ത വസ്തുക്കളുടെ കൂട്ടത്തിലുൾപ്പെടുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട 60 ചെറുപ്രതിമകളും ബുദ്ധമതവും ജൈനമതവുമായി ബന്ധപ്പെട്ട 25 പ്രതിമകളും അമേരിക്കയിൽ നിന്ന് തിരികെ ലഭിച്ചിട്ടുണ്ട്.


ലക്ഷ്മി നാരായണ വിഗ്രഹം, വ്യത്യസ്ത ബുദ്ധ പ്രതിമകൾ, വിഷ്ണു വിഗ്രഹങ്ങൾ ,ശിവ പാർവ്വതി വിഗ്രഹങ്ങൾ എന്നിവ കൂട്ടത്തിലുണ്ട്.


2014 നും 2021 നും ഇടയിൽ ഇരുന്നൂറിലധികം പുരാവസ്തുക്കളാണ് മോദി ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് മടക്കിക്കൊണ്ടു വന്നത്. അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമനി, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയ പുരാവസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇന്ത്യ

TAGS :

Next Story