Quantcast

പ്രധാനമന്ത്രി ഉജ്ജ്വല യോജന വെറുംവാക്ക്; വില വർധന മൂലം വെസ്റ്റ് ജാർഗ്രാമിൽ ഗ്യാസ് ഉപേക്ഷിച്ചത് 42 ശതമാനം പേർ

2020 സെപ്തംബറിൽ 620.50 രൂപ വിലയുണ്ടായിരുന്ന ഗാർഹിക ഗ്യാസ് സിലിണ്ടറിന് 2021 നവംബർ അഞ്ചിന് 926 രൂപയാണ് ഈടാക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 Nov 2021 8:25 AM GMT

പ്രധാനമന്ത്രി ഉജ്ജ്വല യോജന വെറുംവാക്ക്; വില വർധന മൂലം വെസ്റ്റ് ജാർഗ്രാമിൽ ഗ്യാസ് ഉപേക്ഷിച്ചത് 42 ശതമാനം പേർ
X

ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുമെന്ന് ബി.ജെ.പി അവകാശപ്പെട്ട പ്രധാനമന്ത്രി ഉജ്ജ്വല യോജന വെറുംവാക്ക്, വില വർധന മൂലം പശ്ചിമബംഗാളിലെ വെസ്റ്റ് ജാർഗ്രാം ജില്ലയിൽ ഗ്യാസ് ഉപേക്ഷിച്ചത് 42 ശതമാനം ഉപഭോക്താക്കൾ. നൂറു ഉൾഗ്രാമങ്ങളിലെ ജനങ്ങളാണ് കോവിഡ് കാലത്ത് വിലവർധനവ് സഹിക്കാനാകതെ ഗ്യാസ് ഉപേക്ഷിച്ചത്. അക്കാദമിക രംഗത്തുള്ള രണ്ടുപേർ നടത്തിയ സർവേയാണ് വിവരം പുറത്തുകൊണ്ടുവന്നതെന്ന് ടെലഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജാ എൻ.എൽ. ഖാൻ വിമൻസ് കോളേജിലെ ജിയോഗ്രഫി അസിസ്റ്റൻറ് പ്രഫസർ ഷിത്ത്, ഐ.ഐ.ടി. ഖൊരക്പൂരിലെ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് പ്രഫസർ ദേബാശിഷ് സെൻഗുപ്ത എന്നിവരാണ് സർവേ നടത്തിയത്.

ഉജ്ജ്വൽ യോജന ഗ്യാസ് കണക്ഷൻ ലഭിച്ചതോടെ ജംഗ്ൾ മഹൽസ് എന്നറിയപ്പെടുന്ന ഈ പ്രദേശത്തെ സ്ത്രീകളുടെ ജീവിതം മാറിമറിഞ്ഞെന്ന ബി.ജെ.പിയുടെ അവകാശ വാദം പൊള്ളയാണെന്നാണ് സർവേ വ്യക്തമാക്കുന്നത്. ജാർഗ്രാമിലെയും വെസ്റ്റ് മിഡ്‌നാപൂരിലെയും 13 ബ്ലോക്കുകളിലെ 100 ഗ്രാമങ്ങളിലുള്ള 560 വീടുകളിലാണ് സർവേ നടത്തിയത്. ഇവരിൽ 42 ശതമാനം വീട്ടുകാർ ഗ്യാസ് ഉപേക്ഷിച്ച് വിറകടുപ്പ് ഉപയോഗിക്കുന്നിലേക്ക് മടങ്ങിയിരിക്കുകയാണ്. കോവിഡ്കാലത്ത് വിലവർധന താങ്ങാനാകാതെയായിതരുന്നു ഈ മടക്കമെന്ന് സർവേ നയിച്ച പ്രവാത് കുമാർ അറിയിച്ചു.

2016 ലാണ് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന തുടങ്ങിയത്. വൃത്തിയുള്ള ഇന്ധനം ഉപയോഗിച്ച് പാചകം ചെയ്യുന്നത് വഴി ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവുമായിരുന്നു ലക്ഷ്യം. ഈ പദ്ധതി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ഏറെ വോട്ടു നേടിക്കൊടുത്തിരുന്നു. രാജ്യത്തിന്റെ 98 ശതമാനം ഭാഗത്തും നടപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയടക്കം അവകാശപ്പെട്ട പദ്ധതി തെരഞ്ഞെടുപ്പ് കാമ്പയിനുകളിലെ പ്രധാന വാഗ്ദാനമായിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ വെറുംവാക്കായിരിക്കുന്നത്.

2020 സെപ്തംബറിൽ 620.50 രൂപ വിലയുണ്ടായിരുന്ന ഗാർഹിക ഗ്യാസ് സിലിണ്ടറിന് 2021 നവംബർ അഞ്ചിന് 926 രൂപയാണ് ഈടാക്കുന്നത്. ഇതുതാങ്ങനാകാതെ കാടുകളിൽ നിന്ന് വിറകുകണ്ടെത്തുകയാണ് ഗ്രാമീണരിൽ പലരും. ബയോമാസ്സിലുണ്ടാകുന്ന മാറ്റം പഠിക്കാനായിരുന്നു സർവേ നടത്തിയിരുന്നത്.

TAGS :

Next Story