Quantcast

ബി.ജെ.പി ഗോവയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രമോദ് സാവന്ത്

വിമതർ പാർട്ടിക്ക് വെല്ലുവിളിയാകില്ല. കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-02-09 07:15:57.0

Published:

9 Feb 2022 12:16 PM IST

ബി.ജെ.പി ഗോവയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രമോദ് സാവന്ത്
X

വ്യക്തമായ ഭൂരിപക്ഷം നേടി ബി.ജെ.പി ഗോവയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് മീഡിയവണിനോട് പറഞ്ഞു. വിമതർ പാർട്ടിക്ക് വെല്ലുവിളിയാകില്ല. കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

ഗോവയിൽ മൂന്നാം ടേം ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ പ്രചാരണം. 22ൽ അധികം സീറ്റ് നേടി തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സാവന്ത് പറഞ്ഞു. ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ബി.ജെ.പിക്ക് വെല്ലുവിളിയാകില്ല. ഉത്പൽ പരീക്കറിനെ പാർട്ടി അവഗണിച്ചിട്ടില്ല. മറ്റ് മണ്ഡലത്തിൽ പരിഗണിക്കുമായിരുന്നു. മനോഹർ പരീക്കറിന്‍റെ അസാന്നിധ്യം പ്രകടമാകുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമാണെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story