Quantcast

'ബ്രിക്‌സ് വേദിയിൽ നമസ്‌കാര മുറിയും'; റൈറ്റ് വിങ് ഗുണ്ടകൾ എന്താ ഒന്നും ചെയ്യാത്തതെന്ന് മുഹമ്മദ് സുബൈർ

നമസ്‌കരിക്കാനുള്ള വിരിപ്പുകൾ അടക്കം പ്രാർഥനാ മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-09-13 12:27:36

Published:

13 Sept 2026 5:30 PM IST

ബ്രിക്‌സ് വേദിയിൽ നമസ്‌കാര മുറിയും; റൈറ്റ് വിങ് ഗുണ്ടകൾ എന്താ ഒന്നും ചെയ്യാത്തതെന്ന് മുഹമ്മദ് സുബൈർ
X

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയുടെ വേദിയിൽ പ്രാർഥനാ മുറിയും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രാർഥനക്ക് സൗകര്യമുണ്ട്. നമസ്‌കരിക്കാനുള്ള വിരിപ്പുകൾ അടക്കം പ്രാർഥനാ മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതിനെതിരെ സംഘ്പരിവാർ വ്യാപകമായി കാമ്പയിൻ നടത്തുകയും പൊലീസ് കേസെടുക്കുകയും ചെയ്യുന്നതിനിടെയാണ് ബ്രിക്‌സ് ഉച്ചകോടിയുടെ വേദിയിൽ നമസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിൽ വലതുപക്ഷ ഗുണ്ടകൾക്ക് ഒരു പ്രശ്‌നവുമില്ലേ എന്ന ചോദ്യവുമായി മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ രംഗത്തെത്തി.

സെപ്റ്റംബർ 12, 13 തീയതികളിലായി ഡൽഹി ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലുള്ളത്.

TAGS :

Next Story