ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയെ തല്ലിക്കൊന്നു; മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചു
അഞ്ച് ലക്ഷം സ്ത്രീധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കൊലപാതകം

ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപൂരിയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗർഭിണിയെ തല്ലിക്കൊന്നു. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്നാണ് രജനി കുമാരിയെന്ന യുവതിയെ തല്ലിക്കൊന്നത്.
അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് അടിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. തുർന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ഭർത്താവായ സച്ചിനും ബന്ധുക്കൾക്കും വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു.
Next Story
Adjust Story Font
16

